ശമ്പളകമ്മീഷന്‍ പിഎച്ച്.ഡി. യോഗ്യതയുള്ള അധ്യാപകരെ അവഗണിച്ചു

Posted on: 12 Aug 2015



തിരുവനന്തപുരം: ശമ്പളകമ്മീഷന്‍ പിഎച്ച്.ഡി. യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരോട് അവഗണനയും നീതിനിഷേധവും കാട്ടിയതായി റിസര്‍ച്ച് ഡിഗ്രി ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റിയോഗം പരാതിപ്പെട്ടു.
ഡോക്ടറേറ്റ് യോഗ്യതയുള്ള അധ്യാപകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന നിര്‍ദേശം ശമ്പളകമ്മീഷന്‍ അവഗണിച്ചതായി യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം.തങ്കച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. വി.സനല്‍കുമാര്‍, ഡോ.കെ.സുധാദേവി, ഡോ.സി.രാധാമണി, ഡോ.പി.രതീഷ് കുമാര്‍, ഡോ.ജേക്കബ് മണ്ണുമൂട് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram