തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷല്‍ ട്രെയിന്‍ വേണം
Posted on: 12 Aug 2015
നാഗര്‍കോവില്‍: വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍, തിരുനെല്‍വേലി വഴി സ്പെഷല്‍ ട്രെയിന്‍ ഓടിക്കണമെന്ന് ട്രെയിന്‍ യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു. സെക്രട്ടറി എഡ്വര്‍ഡ് ജനി അധികൃതര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചു. 29 മുതല്‍ സപ്തംബര്‍ 8 വരെയാണ് വേളാങ്കണ്ണി തിരുനാള്‍.