അബ്ദുല്‍ കലാം ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തി
Posted on: 12 Aug 2015
തിരുവനന്തപുരം: ലോകത്തിന് മുന്പില് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിക്കാട്ടിയ ഡോ. അബ്ദുല്‍ കലാം തന്റെ ഗുരുനാഥനാണെന്ന് ഐ.എസ്.ആര്.ഒ. മുന്‍ ചെയര്മാന് ഡോ.ജി.മാധവന് നായര്‍ അനുസ്മരിച്ചു. വേളി പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുമ്പയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കി അബ്ദുല്‍ കലാമിന്റെ നാമധേയത്തില്‍ ആധുനിക മോഡല്‍ വില്ലേജ് ആക്കി മാറ്റാന്‍ യത്നിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അസോസിയേഷന് പ്രസിഡന്റ് വേളി വര്‍ഗീസ് അധ്യക്ഷനായി. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ.കെ.ശിവന്, അസോസിയേറ്റ് ഡയറക്ടര്‍ ഡോ.എം.വി.ദേക്നെ, സ്പേസ് രാധാകൃഷ്ണന്, എം.എ.വാഹിദ് എം.എല്‍.എ., കടകംപള്ളി സുരേന്ദ്രന്, വി.എസ്.എസ്.സി. ഡെപ്യൂട്ടി ഡയറക്ടര്‍ അരുവാമുതന്, ഡി.ജി.എം. ബി.ജയപ്രകാശ്, ടി.പീറ്റര്‍, സനല്‍ കുമാര്‍, ജി.രമേശ്, ഫാ.സുധീഷ്, കഴ്സണ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.