അവാര്‍ഡ് നല്കി
Posted on: 12 Aug 2015
പാറശ്ശാല: മികച്ച പ്രവര്‍ത്തനം കാഴ്ചെവച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഹൈവേ ജാഗ്രതാസുരക്ഷാസമിതിയുടെ അവാര്‍ഡ് വിതരണം ചെയ്തു.
പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍ എസ്.ഐ. ഡി.ബിജുകുമാര്‍ എന്നിവര്‍ക്ക് എ.ടി.ജോര്‍ജ് എം.എല്‍.എ അവാര്‍ഡ് നല്കി
എം.എസ്.രാജ്കൃഷ്ണന് പോറ്റി അധ്യക്ഷനായിരുന്നു. കെ.ആര്.രാജേഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റല്‍ ഷീബ, ഗ്രാമപ്പഞ്ചായത്ത് അംഗം ഡി.വിജയകുമാര്‍, ആര്.ബിജു, എം.എസ്.പദ്മകുമാര്‍, ശിവരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പിതൃതര്‍പ്പണം
ബാലരാമപുരം: പുതിച്ചല്‍ അയണിഊട്ടുതമ്പുരാന് ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളക്കടവില്‍ കര്‍ക്കടക വാവുബലിക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി. കൊല്ലം പൗര്‍ണമി മഠത്തില്‍ അജിത്ചന്ദ്രന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ 14ന് രാവിലെ 5ന് പിതൃതര്‍പ്പണം ആരംഭിക്കും. ക്ഷേത്രമേല്‍ശാന്തി എം.എസ്.സുധി പോറ്റിയുടെ കാര്‍മികത്വത്തില്‍ ആയില്യപൂജയും നടക്കും.