എന്‍.എസ്.എസ്. കരയോഗമന്ദിര ഉദ്ഘാടനം

Posted on: 11 Aug 2015



നെടുമങ്ങാട് : വേങ്കവിള എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനവും വാര്‍ഷികവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.സുകുമാരന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് വിജയമോഹനന്‍നായര്‍, സെക്രട്ടറി രവീന്ദ്രന്‍നായര്‍, മേഖല കണ്‍വീനര്‍ എ.ആര്‍.നാരായണന്‍നായര്‍, സന്ധ്യ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
അന്തരിച്ച മുന്‍ ഭാരവാഹികളുടെ ഛായാചിത്ര അനാച്ഛാദനവും, ചികിത്സാസഹായവും കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
വെള്ളനാട് വാളിയറ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികവും സ്‌കോളര്‍ഷിപ്പ് വിതരണവും താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ബി.ജി.കെ.തമ്പി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശ്രീകുമാരന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജനാര്‍ദ്ദനന്‍നായര്‍, വെള്ളനാട് ശശി, സി.ഗോപാലകൃഷ്ണന്‍നായര്‍, വേലപ്പന്‍നായര്‍, ദിവാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram