എന്‍.ജി.ഒ. അസോസിയേഷന് സമ്മേളനം
Posted on: 11 Aug 2015
നെടുമങ്ങാട് : കേരള എന്‍.ജി.ഒ. അസോസിയേഷന് നെടുമങ്ങാട് ബ്രാഞ്ച് സമ്മേളനം 11 ന് രാവിലെ 10 ന് നെടുമങ്ങാട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
കേരള വിശ്വകര്‍മ്മസഭ യോഗം
നെടുമങ്ങാട് : കേരള വിശ്വകര്‍മ്മസഭ വെമ്പ് ശാഖ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും വെമ്പില്‍ മണലയം ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ 16 ന് രാവിലെ 9 ന് നടക്കും.
മെഡിക്കല്‍ ക്യാമ്പ്
നെടുമങ്ങാട് :ഹോമിയോ വകുപ്പിന്റെ ദ്രുതകര്‍മ്മ സാംക്രമികരോഗ നിയന്ത്രണ സെല്ലിന്റെയും സത്രംമുക്ക് സംഘശക്തി സ്വയം സഹായസംഘത്തിന്റെയും നേതൃത്വത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.എസ്.രാജശേഖരന് നേതൃത്വം നല്കി.
കര്‍ഷകര്‍ക്ക് ആനുകൂല്യം
അരുവിക്കര : അരുവിക്കര കൃഷിഭവന് പരിധിയിലെ കര്‍ഷകര്‍ക്ക് കുരുമുളക് പുതുകൃഷി, കുരുമുളക് ആവര്‍ത്തനകൃഷി തുടങ്ങിയ പദ്ധതികള്‍ക്ക് ആനുകൂല്യം നല്കുന്നു. നെല്‍ കര്‍ഷകര്‍ക്ക് വളം, മാവിന് തൈകള്‍, പച്ചക്കറി വിത്ത് എന്നിവ സൗജന്യമായി വിതരണം ചെയ്തുതുടങ്ങി.
സൗജന്യ കോഴ്സ്
നെടുമങ്ങാട് : നെടുമങ്ങാട് പോളിടെക്നിക് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക വികസനം പോളിടെക്നിക്കിലൂടെ എന്ന പദ്ധതിയില്‍ കുട, മെഴുകുതിരി നിര്‍മ്മാണം, വെല്‍ഡിങ് ആന്‍ഡ് ഫാബ്രിക്കേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വാഗതസംഘം നെടുമങ്ങാട് : ബാലഗോകുലം നെടുമങ്ങാട് നഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ സ്വാഗത സംഘം രൂപവത്കരണയോഗം പ്രൊഫ.ദേശികം രഘുനാഥന് ഉദ്ഘാടനം ചെയ്തു. ബി.സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി.സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.പ്രദീപ് സംസാരിച്ചു. ഭാരവാഹികളായി വി.എസ്.ശിവകുമാര്‍, കെ. മോഹനന്, ബി.ശ്രീകുമാര്‍, മാലിക ഗോപി, പൂവത്തൂര്‍ ജയന് (രക്ഷാ), കെ.എസ്.ബിജി (ആഘോഷ പ്രമുഖ്), രാജീവ്, രഞ്ജിത് കൊല്ലങ്കാവ്, സത്യന്, രാധാകൃഷ്ണന്, സജുപരിയാരം, രതീഷ്, സൂരജ്, ബി.എസ്.ബൈജു (കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.