അമ്മായി അമ്മയുടെ കണ്ണിന് കുത്തി പരിക്കേല്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍

Posted on: 11 Aug 2015



നെടുമങ്ങാട് : അമ്മായി അമ്മയുടെ കണ്ണ് കമ്പി കൊണ്ട് കുത്തിപൊട്ടിച്ച കേസില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റിലായി. കരുപ്പൂര് മല്ലമ്പ്രക്കോണം കിഴക്കുംകര വീട്ടില്‍ മോഹനന്‍നായരാണ് അമ്മായി അമ്മ ലീല(62) യുടെ കണ്ണ് കുത്തി പരിക്കേല്പിച്ച കേസില്‍ അറസ്റ്റിലായത്. മോഹനന്‍നായര്‍ ഭാര്യ ശോഭനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഉപദ്രവം സഹിക്ക വയ്യാതെ ശോഭന നാല് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിണങ്ങി അമ്മ ലീലയോടൊപ്പം താമസിച്ചു വരികയായിരുന്നു. മകളെ തല്ലുന്നതു കണ്ട് തടയാനെത്തിയപ്പോഴാണ് ലീലയ്ക്ക് കണ്ണിന് പരിക്കേറ്റത്. വലിയമല പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram