വിതുര ജഴ്സിഫാമില്‍ മൂന്നു യൂണിയനുകള്‍ സമരം തുടങ്ങി
Posted on: 11 Aug 2015
വിതുര: വിതുര അടിപറമ്പിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ജഴ്സിഫാമില്‍ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി. യൂണിയനുകള്‍ സംയുക്തമായി സമരം തുടങ്ങി. ഇവിടത്തെ 131 താത്കാലിക തൊഴിലാളികള്‍ക്കും കാഷ്വല്‍ പദവി നല്‍കുമെന്ന് 2014 ജൂലായ് 2ന് സര്‍ക്കാര്‍ നല്കിയ ഉറപ്പ് ഇതുവരെ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
പ്രതിദിനം 5 തൊഴിലാളികള്‍ വീതമുള്ള കുത്തിയിരിപ്പ് സമരമാണ് ഫാം കവാടത്തില്‍ തുടങ്ങിയത്. രണ്ടാംഘട്ടത്തില്‍ പണിമുടക്ക് ഉള്‍പ്പെടെ തുടങ്ങും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.
ജെ.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ മണ്ണാറം രാമചന്ദ്രന് സമരം ഉദ്ഘാടനം ചെയ്തു. ആര്.ഷിജു, എസ്.കുമാരപിള്ള, പി.എസ്.നായിഡു, പൂങ്കുളം ബാലകൃഷ്ണന്, എം.എസ്.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.