ചിറയിന്‍കീഴ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സ്റ്റോപ്പുകള്‍ക്കായി സുപ്രീംകോടതിയിലേക്ക്‌

Posted on: 11 Aug 2015



ചിറയിന്‍കീഴ്: റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചിറയിന്‍കീഴില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പരശുറാം, ശബരി എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ പോകുന്നത് എന്ന് ചിറയിന്‍കീഴ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ.ഗോപിനാഥന്‍, അനില്‍, മദനകുമാര്‍ എന്നിവര്‍ പറഞ്ഞു.
നേരത്തെ സ്റ്റോപ്പുകള്‍ ആവശ്യപ്പെട്ട് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് റെയില്‍വേയോട് നിര്‍ദേശിച്ചു. എന്നാല്‍ ചിറയിന്‍കീഴില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ വേണ്ടത്ര വരുമാനമില്ലെന്ന് പറഞ്ഞ് സ്റ്റോപ്പ് ഒഴിവാക്കിയതായി മറുപടി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ പോകുന്നത് എന്ന് ഭാരവാഹികള്‍ പറയുന്നു. ചിറയിന്‍കീഴിനേക്കാള്‍ വരുമാനവും യാത്രക്കാരുടെ എണ്ണവും കുറഞ്ഞ സ്റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുമ്പോഴാണ് ഈ വിവേചനമെന്നും ഇവര്‍ പറയുന്നു.

More Citizen News - Thiruvananthapuram