അഴൂരില്‍ കുടുംബശ്രീ ക്രമക്കേടെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി

Posted on: 11 Aug 2015



ചിറയിന്‍കീഴ്: അഴൂരില്‍ കുടുംബശ്രീ സി.ഡി.എസ്. നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ അന്വേഷണം ആരംഭിച്ചു. പഞ്ചായത്തംഗങ്ങളായ സുധര്‍മ, കെ.ഓമന, പി.ഷീജ എന്നിവര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ജില്ലാമിഷന്‍ കണ്‍സല്‍ട്ടന്റ് എസ്.ബിജേഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അഴൂരില്‍ തെളിവെടുപ്പ് നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് അഡ്വ. എസ്.കൃഷ്ണകുമാര്‍, സജിത്ത് മുട്ടപ്പലം എന്നിവര്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram