ചിറയിന്‍കീഴില്‍ മോഷണം

Posted on: 11 Aug 2015



ചിറയിന്‍കീഴ്: ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപം റിട്ട.ബാങ്ക് മാനേജര്‍ മജീദിന്റെ വീട്ടില്‍നിന്ന് മൂന്ന് പവന്‍ മോഷണം പോയി. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട്പവന്റെ മാല, അരപവന്‍വീതം വരുന്ന രണ്ട് മോതിരം എന്നിവയാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ചിറയിന്‍കീഴ് പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram