മാതൃഭൂമി-എ.കെ.ആര്. ഇന്‍ഡസ്ട്രീസ് മധുരം മലയാളം പുതുമംഗലം പി.വി. യു.പി. സ്കൂളില്‍
Posted on: 11 Aug 2015
കിളിമാനൂര്‍: മാതൃഭൂമി-എ.കെ.ആര്. ഇന്‍ഡസ്ട്രീസ് മധുരം മലയാളം പദ്ധതിക്ക് പുതുമംഗലം പി.വി. യു.പി. സ്കൂളില്‍ തുടക്കമായി. കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിന്‍സ് വിദ്യാര്‍ഥികള്‍ക്ക് പത്രം നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. പോങ്ങനാട്, മുളയ്ക്കലത്തുകാവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.ആര്. ഇന്‍ഡസ്ട്രീസാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സംഭാവന ചെയ്തത്.
സ്കൂളില്‍നടന്ന ചടങ്ങില്‍ എസ്.അജിത്ത്കുമാര്‍, ഓമന അജിത്ത്, പ്രഥമാധ്യാപിക വി.കെ.ദേവിക, പി.ടി.എ. പ്രസിഡന്റ് വിജയകുമാരി, സ്കൂള്‍ മാനേജര്‍ കെ.പി.സോമരാജനുണ്ണിത്താന്, മാതൃഭൂമി പ്രതിനിധികളായ പി.ബിജു, ഹൃദയനാഥ്, തോപ്പില്‍ ശ്രീകണ്ഠന് എന്നിവര്‍ പങ്കെടുത്തു.