സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്
Posted on: 11 Aug 2015
തിരുവനന്തപുരം: സെന്റ് ജോണ്‍ ആംബുലന്‍സ്, ഇന്ദിരാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മുഖവൈകല്യവുമായി ബന്ധപ്പെട്ട സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് നടന്നു.
ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കുള്ള ശസ്ത്രക്രിയ മംഗലപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡേ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ നടത്തും. ക്യാമ്പ് സെന്റ് േജാണ്‍ ആംബുലന്‍സ് സംസ്ഥാന ചെയര്മാന് ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. ഡോ. സൗരഭ് ഗോഹില്‍, ഡോ. സന്ദേശ്ജയിന്, ഉമേഷ് പോച്ചപ്പന്‍, കെ.ആര്. രാജ്, കെ.എം.എസ്. ലാല്‍, ആര്. സുരേന്ദ്രനാഥ്, ഇ.കെ. സുഗതന് തുടങ്ങിയവര്‍ സംസാരിച്ചു.