പാങ്ങോട് സൈനിക കേന്ദ്രത്തില്‍ ആയുധ പ്രദര്‍ശനം

Posted on: 11 Aug 2015



തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ ആയുധങ്ങളുടെയും സൈനിക സാമഗ്രികളുടെയും പ്രദര്‍ശനം നടത്തുന്നു. 13, 14 തീയതികളിലാണ് പ്രദര്‍ശനം നടക്കുക. 15ന് രാവിലെ 10 മുതല്‍ 11വരെ സൈനിക ബാന്‍ഡ് ഡിസ്‌പ്ലെയും ഉണ്ടാകും. സ്വാതന്ത്ര്യാനന്തരം ഭാരതീയ കരസേന കൈവരിച്ച നേട്ടങ്ങളും ത്യാഗങ്ങളും വിളിച്ചറിയിക്കുന്ന സിനിമാ പ്രദര്‍ശനവും രക്തദാന ക്യാമ്പും 13, 14 തീയതികളില്‍ നടത്തും.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 13ന് രാവിലെ 10ന്‌ േസ്റ്റഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സമീര്‍ സലുങ്കെ നിര്‍വഹിക്കും. മൂന്നു ദിവസവും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

More Citizen News - Thiruvananthapuram