പുസ്തകം പ്രകാശനം ചെയ്തു
Posted on: 11 Aug 2015
തിരുവനന്തപുരം: വിചിത്ര ജീവികളെക്കുറിച്ച് ജി.എസ്.ഉണ്ണികൃഷ്ണന് നായര്‍ രചിച്ച 'ദി സ്ട്രേഞ്ച് വേള്‍ഡ് ഓഫ് ആനിമല്‍സ്' എന്ന ഗ്രന്ഥം ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. ഉമ്മന്‍ വി.ഉമ്മന്‍ പ്രകാശിപ്പിച്ചു. ഡോ. കെ.പി.ലാലാദാസ് പുസ്തകം ഏറ്റുവാങ്ങി. നാഷണല്‍ ബുക്ക് ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ശാസ്ത്രജ്ഞനായ ഡോ. എസ്.രാജശേഖരന്, അഡീഷണല്‍ സെക്രട്ടറി കെ.മിനി, ജി.എസ്.ഉണ്ണികൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.