ഇക്കോ സ്​പിരിച്വല്‍ സഹവാസ ക്യാമ്പ്‌

Posted on: 11 Aug 2015



തിരുവനന്തപുരം: സംസ്ഥാനതല ഇക്കോ സ്​പിരിച്വല്‍ പഠന സഹവാസ ക്യാമ്പിലേക്ക് ഇക്കോ ക്ലൂബ് പ്രവര്‍ത്തകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 14, 15 തീയതികളില്‍ നെയ്യാര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലാണ് പഠന സഹവാസം. നവഗോത്ര സമൂഹം തിരുവനന്തപുരം ഘടകവും പാലക്കാടുള്ള ഗ്രീന്‍ക്രോസ് ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആഗസ്ത് എട്ടിന് മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന നാല്പതു പേര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കുക. ഫോണ്‍: 9497628006. വെബ്‌സൈറ്റ് http://olympuss.in/en/en-elp/

More Citizen News - Thiruvananthapuram