ജയിലുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി നിരീക്ഷിക്കും- ഡി.ജി.പി.
Posted on: 11 Aug 2015
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി വിലയിരുത്താനുള്ള നടപടികള്‍ ജയില്‍ ആസ്ഥാനത്ത് പുരോഗമിക്കുകയാണെന്ന് ജയില്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ പറഞ്ഞു. 23 ജയിലുകളിലും സി.സി.ടി.വി. കാമറ സ്ഥാപിക്കുന്നതിലൂടെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവും ആക്കാന്‍ സാധിക്കും.
തടവുകാര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പൂര്‍ണ പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ സിസ്റ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
59 കാമറകളാണ് ഇവിടെ സബ് ജയിലില്‍ സ്ഥാപിച്ചത്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഡി.ഐ.ജി. ബി. പ്രദീപ് സ്വാഗതം പറഞ്ഞു. സ്പെഷ്യല്‍ ജയില്‍ സൂപ്രണ്ട് എസ്. സജീവ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷ്, വനിതാ തുറന്ന ജയില്‍ സൂപ്രണ്ട് വി.വല്ലി, ദക്ഷിണമേഖല വെല്‍ഫെയര്‍ ഓഫീസര്‍ കെ.ഇ. ഷാനവാസ്, എം.വി. തോമസ്, എം. മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു.