വേങ്കുഴി ഗവ. എല്‍.പി. സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം
Posted on: 11 Aug 2015
നെയ്യാറ്റിന്‍കര: വേങ്കുഴി ഗവ. എല്‍.പി. സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതിസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സി.വി.ജയകുമാറാണ് സ്കൂളിന് ആവശ്യമായ പത്രം നല്‍കുന്നത്.
സ്കൂള്‍ ലീഡര്‍ ഗോകുല്‍ കൃഷ്ണയ്ക്ക് മാതൃഭൂമി പത്രം നല്കി ഡോ. സി.വി.ജയകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ഒ.പി.സുജാത അധ്യക്ഷയായി. അധ്യാപകപ്രതിനിധി വി.എസ്.സുരേഷ്കുമാര്‍, കൗണ്‍സിലര്‍ പുഷ്പലീല, സര്‍ക്കുലേഷന്‍ പ്രതിനിധികളായ എന്‍.അജയകുമാര്‍, ശിവരുദ്രന്‍ എന്നിവര്‍ പങ്കെടുത്തു.