ഹിന്ദു ഐക്യവേദി ചതുര്‍ദിന സത്യാഗ്രഹം ആരംഭിച്ചു
Posted on: 11 Aug 2015
തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയുടെ ചതുര്‍ദിന സത്യാഗ്രഹം സെക്രട്ടേറിയറ്റിന് മുമ്പില്‍ ആരംഭിച്ചു. മതംമാറ്റം നിയമം മൂലം നിരോധിക്കുക, മാറാട് സംഭവം സി.ബി.ഐ.ക്ക് വിടുക, പട്ടികജാതി-പട്ടികവര്‍ഗ വികസന നയം പ്രഖ്യാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം നടത്തുന്നത്.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, എന്‍.കെ.നീലകണ്ഠന്, കെ.വി.ശിവന് തുടങ്ങിയവര്‍ സംസാരിച്ചു.