വധശ്രമം: പ്രതി അറസ്റ്റില്‍
Posted on: 11 Aug 2015
പാറശ്ശാല: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല കുഴിഞ്ഞാന്‍വിള വീട്ടില്‍ രാജകുമാര്‍ (38) ആണ് അറസ്റ്റിലായത്.
വിളവംകോട് മൂവോട്ടുകോണം കവലയ്ക്ക് സമീപം പുത്തന്‍കാല വീട്ടില്‍ വിജിന്‍രാജ് (38) വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍, എസ്.ഐ. ഡി.ബിജുകുമാര്‍, തങ്കരാജ്, അനില്‍കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.