എന്‍.എസ്.എസ്. കല്‍ക്കുളം മണ്ഡലം വാര്‍ഷികം

Posted on: 11 Aug 2015



തക്കല: കന്യാകുമാരി ജില്ലാ എന്‍.എസ്.എസ്. കല്‍ക്കുളം മണ്ഡലത്തിന്റെ നാലാമത് വാര്‍ഷിക പൊതുയോഗം തക്കല ടൗണ്‍ കരയോഗമന്ദിരത്തില്‍ നടന്നു. ജില്ലാ എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. വി. ശ്രീകുമാരന്‍നായര്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍നായര്‍, സെക്രട്ടറി വിജയകുമാര്‍, കല്‍ക്കുളം മണ്ഡലം പ്രസിഡന്റ് കേശവപിള്ള, സെക്രട്ടറി കൃഷ്ണന്‍തമ്പി, വിളവങ്കോട് മണ്ഡലം പ്രസിഡന്റ് അംശി മധു ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.
മണ്ഡലത്തിലെ കരയോഗങ്ങളില്‍പ്പെട്ട എസ്.എസ്.എല്‍.സി., പ്ലസ്ടു പൊതുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലധികം കരയോഗ പ്രതിനിധികള്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram