മരം മുറിഞ്ഞുവീണ് പരിക്കേറ്റു
Posted on: 11 Aug 2015
കുലശേഖരം: മരം മുറിഞ്ഞുവീണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു. കുലശേഖരം അണ്ണാനഗര്‍ ചാനല്‍ക്കരയിലെ തങ്കനാടാരെ (70) ഗുരുതര പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് മരം മുറിഞ്ഞുവീണത്. മരത്തിന്റെ ഒരുഭാഗം വീട്ടിലെ ആസ്ബസ്റ്റോസ് മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്വീണു. തങ്കനാടാരുടെ ഭാര്യ മരിയ പുഷ്പത്തിന് നിസ്സാര പരിക്കുണ്ട്.