ചെമ്പഴന്തി കോളേജില്‍ സെമിനാര്‍

Posted on: 11 Aug 2015



തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന സെമിനാറിന് ചൊവ്വാഴ്ച തുടക്കമാകും. 11ന് രാവിലെ 9.30ന് സെമിനാര്‍ കേരള ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ ഉദ്ഘാടനംചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. എല്‍.തുളസീധരന്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

More Citizen News - Thiruvananthapuram