തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണം-ഡി.സി.സി.
Posted on: 11 Aug 2015
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംസ്ഥാന ഗവണ്മെന്റിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു.
2014-ലെ പൊതു തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള അധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസ്സന്, ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.