പോങ്ങുംമൂട് സെന്റ് മേരീസ് ദൈവാലയത്തിലെ നവീകരിച്ച കുരിശ്ശടിയുടെ വെഞ്ചരിപ്പ് ഇന്ന്
Posted on: 10 Aug 2015
തിരുവനന്തപുരം: പോങ്ങുംമൂട് സെന്റ് മേരീസ് ദൈവാലയത്തിനു മുന്നിലെ നവീകരിച്ച, പരിശുദ്ധ കന്യകാമാതാവിന്റെ കുരിശ്ശടി തിങ്കളാഴ്ച വൈകീട്ട് 5ന് ലത്തീന്‍ അതിരൂപതാ മെത്രാപോലീത്ത സൂസാപാക്യം വെഞ്ചരിച്ച് പൊതുവണക്കത്തിനായ് സമര്‍പ്പിക്കും. പരിശുദ്ധ കന്യകാമാതാവിന്റെയും വിശുദ്ധ അന്തോനീസിന്റെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശ്ശടി മുറ്റത്ത് കല്‍വിളക്കും സ്ഥാപിച്ചിട്ടുണ്ട്. കുരിശ്ശടിയില്‍ എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 6ന് നിത്യസഹായ മാതാവിന്റെ നൊവേന വണക്കം ഉണ്ടാവും.
ഗണേശ വിഗ്രഹ മിഴിതുറക്കല്‍
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 25 വരെ നടക്കുന്ന ഗണേശോത്സവത്തിനായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഗണേശ വിഗ്രഹങ്ങളുടെ 'മിഴിതുറക്കല്‍' ചടങ്ങ് തിങ്കളാഴ്ച നടക്കും. സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ഗണേശോത്സവ സ്വാഗത സംഘം ഓഫീസില്‍ രാവിലെ 11.30ന് കെ.മുരളീധരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മിഴിതുറക്കുന്ന വിഗ്രഹങ്ങള്‍ തിങ്കളാഴ്ച മുതല്‍ 15വരെ സ്വാഗതസംഘം ഓഫീസില്‍ ഭക്തജനങ്ങള്‍ക്ക് സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കരുമം, മാടമ്പന, മധുപാലം, പൂജപ്പുര, ചാടിയറ എന്നീ ഭാഗങ്ങളില്‍ തിങ്കളാഴ്ച പകല്‍ വൈദ്യുതി വിതരണം തടസ്സപ്പെടും.
പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ചിത്രാനഗര്‍, ഫാമിലി ക്വാര്‍ട്ടേഴ്സ്, നൃത്താലയം, ചട്ടമ്പിസ്വാമി റോഡ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച പകല്‍ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ കൈലാസ് ലെയ്ന്‍, കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.