പാന്‍മസാല പിടികൂടി

Posted on: 10 Aug 2015



കാട്ടാക്കട: കാട്ടാക്കട മണ്ഡപത്തിന്‍കടവ് ചെക്ക് പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച 5270 പാക്കറ്റ് പാന്‍മസാല പിടികൂടി. പാന്‍മാസല കടത്തിയ നേമം സ്റ്റുഡിയോ റോഡില്‍ ഐഷാ മന്‍സിലില്‍ ടി.സി. 52/1797/5 സുധീറിനെ അറസ്റ്റ് ചെയ്തു. ശംഭു, കൂള്‍, ഗണേഷ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങളാണ് ഞായറാഴ്ച രാത്രി സ്‌കൂട്ടറില്‍ ഒളിപ്പിച്ചു കടത്തവേ എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജാസിങ്ങിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ്, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ബോബിന്‍ വി.രാജ്, പ്രശാന്ത് എന്നിവര്‍ ചേ!ര്‍ന്നാണ് പരിശോധന നടത്തിയത്. കേസെടുത്ത് പ്രതിയെയും പാന്‍മസാലയും കാട്ടാക്കട പോലീസിന് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു


More Citizen News - Thiruvananthapuram