ശുചീകരണ പ്രവര്‍ത്തനം നടത്തി
Posted on: 10 Aug 2015
പള്ളിപ്പുറം: സ്വച്ഛ് ഭാരത് ദിനാചരണത്തിന്റെ ഭാഗമായി പള്ളിപ്പുറം സി.ആര്.പി.എഫ്. ക്യാമ്പിലെ ജവാന്മാര് അണ്ടൂര്‍ക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും വൃത്തിയാക്കി. സി.ആര്.പി.എഫ്. കോമ്പോസിറ്റ് ഹോസ്പിറ്റല്‍ ഡി.ഐ.ജി. ഡോ. സുജാത, അണ്ടൂര്‍ക്കോണം പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ, എസ്.ഐ. ആന്‍സി, എ.എസ്.ഐ.മാരായ റോബിന്, ജിജോ, ഗോപി, വിശ്വനാഥന്, ജി.അരുണ്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.