ആടാമൂഴി ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം

Posted on: 31 Mar 2015പാലോട്: തൊളിക്കോട് ആടാമൂഴി ബാലഭദ്രാ ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം ഏപ്രില്‍ 1, 2, 3 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി ചികിത്സാസഹായ വിതരണവും പഠന സാമ്പത്തിക സഹായ വിതരണവും നടക്കും. നെടുമങ്ങാട് താലൂക്കില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കാന്‍സര്‍/അവശ രോഗികള്‍ക്ക് ചികിത്സാസഹായം വിതരണം ചെയ്യും.
ഉത്സവത്തിന്റെ ഭാഗമായി 15 വര്‍ഷമായി ആര്‍.സി.സി.യിലെ രോഗികള്‍ക്ക് സഹായം നല്‍കുന്നു. 62 പേരടങ്ങുന്ന രക്തദാന യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തവണ അഞ്ച് ആട്ടിന്‍കുട്ടികളെ വാങ്ങി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് നല്‍കും. ഈ ആടുകള്‍ പ്രസവിക്കുന്ന മുറയ്ക്ക് ഓരോ ആട്ടിന്‍കുട്ടികളെ ക്ഷേത്രത്തിന് നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഏപ്രില്‍ 2ന് വൈകുന്നേരം 5ന് നടക്കുന്ന പൊതുസമ്മേളനത്തില്‍െവച്ച് സഹായങ്ങള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ എസ്.ശ്രീകുമാര്‍, വി.ഹരീഷ്‌കുമാര്‍, എം.മഹേഷ്, ബി.വിനോദ്കുമാര്‍, കെ.നന്ദഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുളിമൂട്ടില്‍ ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തില്‍ പൈങ്കുനി ഉത്ര ഉത്സവം
ആര്യനാട്:
പുളിമൂട്ടില്‍ ശ്രീകണ്ഠന്‍ശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്ര ഉത്സവം ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. രണ്ടിന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകീട്ട് 6.15ന് സഹസ്രനീരാജനം, രാത്രി 8.30ന് ഗാനമേള.
മൂന്നിന് രാവിലെ 9ന് പുരുഷഭക്തന്മാരുടെ നേര്‍ച്ചപ്പൊങ്കാല, വൈകീട്ട് 3ന് പുറത്തെഴുന്നള്ളത്ത്, കര്‍പ്പൂരാഴി, രാത്രി 8ന് ക്ഷേത്ര വില്‍പ്പാട്ട്, 11ന് നൃത്തനാടകം, പുലര്‍ച്ചെ 4.30ന് ആഴിപൂജ.
മക്കി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഉത്സവം
വിതുര:
മക്കി ധര്‍മ്മശാസ്താക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവം ഏപ്രില്‍ 2,3 തീയതികളില്‍ നടക്കും. 2ന് രാവിലെ 6.40ന് ഭക്തിഗാനസുധ, രാത്രി 9ന് കാക്കാരിശ്ശി നാടകം. 3ന് രാവിലെ 8.30ന് സമൂഹപൊങ്കാല, 9ന് സുബ്രഹ്മണ്യശര്‍മ്മയെ ആദരിക്കല്‍, 12ന് അന്നദാനം, 6.30ന് ഘോഷയാത്ര, 6.40ന് ഭക്തിഗാനസുധ, 9ന് നൃത്തം, 1ന് നാടകം.
കരിമാന്‍കുഴി മാടന്‍തമ്പുരാന്‍ കാവില്‍ കൊടുതി ഉത്സവം
ആര്യനാട്:
ആര്യനാട് കരിമാന്‍കുഴി മാടന്‍തമ്പുരാന്‍ കാവിലെ കൊടുതി ഉത്സവവും ആയില്യപൂജയും ചൊവ്വാഴ്ച നടക്കും. രാവിലെ 9.30ന് നേര്‍ച്ചപ്പൊങ്കാല, 11ന് ആയില്യപൂജ, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകീട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 8ന് കൊടുതി.
പെരുമാള്‍ മുത്തന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ പൈങ്കുനി ഉത്ര പൊങ്കാല
ആര്യനാട്:
പറണ്ടോട് നാലാംകല്ല് ചമ്പോട്ട്പ്പാറ പടുകളം പെരുമാള്‍ മുത്തന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ പൈങ്കുനി ഉത്ര പൊങ്കാല ഉത്സവം ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും. ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം, രാത്രി 9ന് ചാറ്റ്പാട്ട്. രണ്ടിന് രാവിലെ 8.30ന് നാഗര്‍പൂജ, രാത്രി 9ന് ചാറ്റ്പാട്ട്, 10ന് നൃത്തനാടകം. മൂന്നിന് രാവിലെ 9ന് സമൂഹപൊങ്കാല, വൈകീട്ട് 5.30ന് താലപ്പൊലി, ഉരുള്‍, രാത്രി 10ന് ഗാനമേള, പുലര്‍ച്ചെ 4ന് തേരുവിളക്ക് എഴുന്നള്ളത്ത്.
മുടിപ്പുര ഭദ്രകാളിക്ഷേത്രത്തില്‍ ഉത്സവം
വിതുര:
വിതുര മുടിപ്പുര ഭദ്രകാളീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം തിങ്കളാഴ്ച തുടങ്ങി. ചൊവ്വാഴ്ച രാത്രി 7.30ന് ഭദ്രകാളിയമ്മയ്ക്ക് കളമെഴുത്തും പാട്ടും നടക്കും. ബുധനാഴ്ച രാവിലെ 9.30ന് സമൂഹ പൊങ്കാല, രാത്രി 8.30ന് പൂമൂടല്‍, 9ന് ഭക്തിഗാനമേള.
മണ്ണാറത്തമ്മ ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ മീന-അനിഴ ഉത്സവം
ചേരപ്പള്ളി:
പറണ്ടോട് മണ്ണാറം മണ്ണാറത്തമ്മ ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ മീന-അനിഴ ഉത്സവവും പൊങ്കാലയും ഏപ്രില്‍ 7, 8 തീയതികളില്‍ ആഘോഷിക്കും.
ദിവസവും 12ന് സമൂഹസദ്യ. 7ന് രാവിലെ 7ന് മൃത്യുഞ്ജയഹോമം, 9ന് ഭഗവതിസേവ, രാത്രി 8.30ന് ഭക്തിഗാനമേള.
ഏപ്രില്‍ 8ന് രാവിലെ 9ന് സമൂഹപൊങ്കാല, രാത്രി 7ന് താലപ്പൊലി, പിടിപ്പണം വാരല്‍, ഉരുള്‍, കുങ്കുമാഭിഷേകം, 9ന് ഡാന്‍സ്, പുലര്‍ച്ചെ 3ന് നാഗരൂട്ട്, പൂപ്പട, മഞ്ഞനീരാട്ട്.
ഭാഗവതസപ്താഹ യജ്ഞ കമ്മിറ്റി
ചേരപ്പള്ളി:
പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും ഭാഗവത സപ്താഹയജ്ഞവും ഏപ്രില്‍ 23 മുതല്‍ 30 വരെ നടക്കും. കെ.ചന്ദ്രബാബു (കണ്‍വീനര്‍), ഐത്തി ബി.സുരേഷ് (ജോ. കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram