തിരഞ്ഞെടുക്കാന്‍ രണ്ട് ടാബുകള്‍

Posted on: 08 May 2013


-പി.എസ്.രാകേഷ്‌



വാമി ഡിസയര്‍ ടാബ് 2


അല്പം വില കുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുന്നവരെ കുഴക്കുന്നൊരു കാര്യമുണ്ട്, എതു തിരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷന്‍. കാശുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ആപ്പിളിന്റെ ഐപാഡും സാംസങിന്റെ ഗാലക്‌സി ടാബും സോണി ടാബും മാത്രമേയുള്ളുവെങ്കില്‍ കാശില്ലാത്തവരുടെ കാര്യം അങ്ങനെയല്ല. പതിനായിരം രൂപയില്‍ താഴെ വിലയുള്ള ഇരുപത്തഞ്ചിലേറെ ടാബുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കിട്ടാനുണ്ടെന്നറിയുക. എല്ലാം സമാനമായ സ്‌പെസിഫിക്കേഷനോടു കൂടിയ മോഡലുകള്‍. കാര്‍ബണും മൈക്രോമാക്‌സും പോലെ ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ ടാബ്‌ലറ്റ് വിപണനത്തില്‍ സജീവമാണ്.

ടാബ്‌ലറ്റ് പ്രേമികളുടെ കണ്‍ഫ്യൂഷന്‍ വര്‍ധിപ്പിച്ചുകൊണ്ട് രണ്ടു പുതിയ ടാബ് മോഡലുകള്‍ കൂടി കഴിഞ്ഞയാഴ്ച മുതല്‍ കടകളില്‍ എത്തി. സിങ്ക് കമ്പനിയുടെ ക്വാഡ് 10.1, വിക്കഡ് ലീക്കിന്റെ വാമി ഡിസയര്‍ ടാബ് 2 എന്നിവയാണ് ഈ രംഗത്തെ നവാതിഥികള്‍.


Zync Quad 10.1
ഉത്തര്‍പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിങ്ക് അവതരിപ്പിക്കുന്ന ക്വാഡ് 10.1 ടാബിന് വിലയല്‍പ്പം കൂടുതലാണ്-14,990 രൂപ. ഇതിന്റെ സ്‌പെസിഫിക്കേനുകളും സ്‌ക്രീന്‍ വലിപ്പവും കണക്കിലെടുക്കുമ്പോള്‍ വിലക്കൂടുതല്‍ വലിയ കാര്യമല്ലെന്നാണ് കമ്പനി വാദിക്കുന്നത്.

പേരു സൂചിക്കുന്നതുപോലെ 10.1 ഇഞ്ച് വലിപ്പമുള്ളതാണ് സ്‌ക്രീന്‍. റിസൊല്യുഷന്‍ 1920 X 1200 പിക്‌സല്‍സ്. 1.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, മെയില്‍-400 എം.പി.4 ഒക്ടാ-കോര്‍ ജി.പി.യു., രണ്ട് ജി.ബി. റാം എന്നിവയും ക്വാഡ് 10.1ന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനിലോടുന്ന ടാബ്ലറ്റില്‍ 16 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുണ്ട്. അതു പോരെന്നുള്ളവര്‍ക്ക് 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഇതിലുപയോഗിക്കാം.

ക്വാഡ് 10.1 ടാബ്


അഞ്ച് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയും വീഡിയോകോളിങിനായി രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഈ ടാബിലുള്ളത്. ത്രിജി ഡോംഗിളുപയോഗിച്ച് ത്രിജി പ്രവര്‍ത്തിപ്പിക്കാവുന്ന ടാബില്‍ വൈഫൈ, യു.എസ്.ബി. ഓണ്‍ ദി ഗോ, എച്ച്.ഡി.എം.ഐ. പോര്‍ട്ട് എന്നിവയുമുണ്ട്. 8000 എം.എ.എച്ച്. ബാറ്ററിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. www.zync.in എന്ന കമ്പനി വെബ്‌സൈറ്റിലൂടെ ക്വാഡ് 10.1 ടാബ് ഓണ്‍ലൈനില്‍ വാങ്ങാം.

Wammy Desire Tab 2
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഗാഡ്ജറ്റ് കമ്പനിയാണ് മുംബൈ ആസ്ഥാനമായുളള വിക്കഡ്‌ലീക്ക്. 2009 ല്‍ കുറച്ച് എം.ബി.എ. ബിരുദധാരികള്‍ ചേര്‍ന്നാരംഭിച്ച ഈ കമ്പനി ഇപ്പോള്‍ കാര്യമായ വളര്‍ച്ച നേടിക്കഴിഞ്ഞു. വാമി എന്ന പേരിലിറക്കുന്ന സ്മാര്‍ട്‌ഫോണുകളും ടാബ്റ്റുകളുമാണ് വിക്കഡ്‌ലീക്കിന്റെ പ്രധാനഉത്പന്നങ്ങള്‍.

വിക്കഡ്‌ലീക്ക് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ടാബ്‌ലറ്റ് മോഡലാണ് വാമി ഡിസയര്‍ ടാബ് 2. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന് 9,990 രൂപയാണ് വില. 1. 4 ഗിഗാഹെര്‍ട്‌സ് എക്‌സിനോസ് 4412 ക്വാഡ്‌കോര്‍ പ്രൊസസര്‍, മെയില്‍-400 ജി.പി.യു., ഒരു ജി.ബി. റാം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. 1280 X 800 പിക്‌സല്‍ റിസൊല്യൂഷനുള്ള ഏഴിഞ്ച് ഐ.പി.എസ്. സ്‌ക്രീനാണ് ഡിസയര്‍ രണ്ടിലുള്ളത്.

രണ്ട് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ കോളിങിനായി വി.ജി.എ്. ഫ്രണ്ട് ക്യാമറ, എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയും ഡിസയര്‍ 2 ടാബ്‌ലറ്റിലുണ്ട്. കണക്ടിവിറ്റിറ്റായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത് സാങ്കേതികസംവിധാനങ്ങളും ഇതിലുണ്ട്. യു.എസ്.ബി. ഓണ്‍ദിഗോ, എച്ച്.ഡി.എം.ഐ. പോര്‍ട്ട് എന്നീ അഡീഷനല്‍ സംവിധാനങ്ങളും ഡിസയര്‍ 2 ടാബിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.

ഹൈക്വാളിറ്റി സ്റ്റീരിയോ ലൗഡ്‌സ്പീക്കര്‍, ബില്‍ട്ട് ഇന്‍ േൈക്രോഫോണ്‍, 3.5 എം.എം. ഇയര്‍ഫോണ്‍ ജാക്ക്, 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുപയോഗിക്കാനുള്ള സൗകര്യം എന്നിവയും ഡിസയര്‍ 2 ടാബിലുണ്ട്്.

3300 എം.എ.എച്ച്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന്റെ ഭാരം 298 ഗ്രാമാണ്. www.wickedleak.org എന്ന വെബ്‌സൈറ്റ് വഴി ഈ ടാബ്‌ലറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം. മെയ് 15 മുതല്‍ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി ഉറപ്പുതരുന്നു.
TAGS:


Stories in this Section