ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. പുതുതായി മൊബൈല്‍ ഫോണ്‍ കണക്ഷനെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ വന്‍കിട കമ്പനികളുടെ ഏറ്റവും പ്രിയമേറിയ നാടും ഇതുതന്നെ. നോക്കിയയും സാംസങുമടക്കമുള്ള വമ്പന്‍മാര്‍ ആഴ്ചതോറും പുതിയ ഹാന്‍ഡ്‌സെറ്റ് മോഡലുകളിറക്കി കോടികള്‍ കൊയ്യുമ്പോള്‍ നമ്മുടെ ആളുകള്‍ നോക്കിനില്‍ക്കുന്ന കാലമൊക്കെ എന്നേ പോയി.
കുത്തകകളുമായി മത്സരിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനികളുടെ തീരുമാനം. മാസം തോറും പുതിയ കമ്പനികള്‍ ഉദയം കൊള്ളുന്നു. വന്‍കിട കമ്പനികള്‍ വില്‍ക്കുന്നതിന്റെ മൂന്നിലൊന്ന് വിലയ്ക്കാണ് പുതിയ കമ്പനികള്‍ ഫോണുകള്‍ രംഗത്തെത്തിക്കുന്നത്. സ്‌റ്റൈലിലും സവിശേഷതകളിലും വിട്ടുവീഴ്ച ചെയ്യാതെയുള്ള ഇവരുടെ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഇപ്പോഴിതാ ഒന്നല്ല,
ഏഴു പുതുമോഡലുകള്‍ ഒറ്റയടിക്ക് വിപണിയിലെത്തിച്ചുകൊണ്ട് വാര്‍ത്തയില്‍ സ്ഥാനം പിടിക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ വിന്‍കോം.
പുതിയ മോഡലുകളുടെ വില 1500 മുതല്‍ 5000 രൂപ വരെ. ഏഴെണ്ണവും ഡ്യുവല്‍ സിമ്മാണെന്ന പ്രത്യേകതയുമുണ്ട്. വിന്‍കോം വൈ-10, വൈ-11, വൈ-20, വൈ-21, വൈ-22, വൈ-30, വൈ-50 എന്നിവയാണ് പുതിയ മോഡലുകള്‍. ഓരോ മോഡലുകളിലെ സൗകര്യങ്ങളും സംവിധാനങ്ങളും പരിചയപ്പെടാം-
വിന്‍കോം വൈ-10 : ബാര്‍ ടൈപ്പ് ഫോണ്‍. സ്‌ക്രീന്‍ കാണാനായി തുറക്കാനോ ചെരിക്കാനോ ഒന്നുമില്ലാത്ത സാധാരണ ഫോണെന്നര്‍ഥം. 128 പിക്‌സല്‍ ഡിസ്‌പ്ലേ, എഫ്.എം. റേഡിയോ, ഗെയിംസ്, പോളിഫോണിക് റിങ്‌ടോണ്‍സ് എന്നിവയുമുണ്ട്. ഇതൊരു ബേസിക് മോഡലാണ്.
വിന്‍കോം വൈ-11 : ഇതുമൊരു ബാര്‍ ടൈപ്പ് ഫോണ്‍ തന്നെ. വൈ-10 നേക്കാള്‍ സൗകര്യങ്ങള്‍ അല്പം കൂടുമെന്നു മാത്രം. 1.8 ഇഞ്ച് ഡിസ്‌പ്ലേ, എം.പി. ത്രി പ്ലെയര്‍, ജി.പി.ആര്‍.എസ്. കണക്ടിവിറ്റി, എഫ്.എം. റേഡിയോ, ഷെഡ്യൂള്‍ റെക്കോഡിങ് സംവിധാനം.
വിന്‍കോം വൈ- 20 : 0.3 മെഗാപിക്‌സല്‍ ക്യാമറ, 640 X 480 പിക്‌സല്‍ ഡിസ്‌പ്ലേ, വി.ജി.എ. കാമറ, വീഡിയോ കാപ്ചറിങ് സൗകര്യം, 3.5 എം.എം. ഓഡിയോ ജാക്ക്, എം.പി. ത്രീ പ്ലെയര്‍, എഫ്.എം. റേഡിയോ എന്നിവയാണ് വൈ-20 യുടെ സവിശേഷതകള്‍. കറുപ്പ്, ചുവപ്പ് നിറങ്ങളില്‍ ലഭ്യം.
വിന്‍കോം വൈ- 21 : കറുപ്പ് നിറത്തിലുള്ള ബാര്‍ ടൈപ്പ് ഫോണ്‍. ക്യാമറയില്ല. 128 X 128 പിക്‌സല്‍ ഡിസ്‌പ്ലേ, എഫ.എം. റേഡിയോ വിത്ത് റെേക്കാഡിങ്, ഗെയിംസ്, പോളിഫോണിക് റിങ്‌ടോണ്‍ എന്നിവയുമുണ്ട്.
വിന്‍കോം വൈ-22 : 128 X128 പിക്‌സല്‍ ഡിസ്‌പ്ലേ. 1.8 ഇഞ്ച് ഡിസ്‌പ്ലേ, ജി.പി.ആര്‍.എസ്. കണക്ടിവിറ്റി, എം.പി.ത്രി പ്ലെയര്‍, എഫ.എം. റേഡിയോ, ടെലസ്‌കോപ്പിക് ആന്റ്ിന, വീഡിാേ കാപ്ചറിങ് സൗകര്യം എന്നിവ വൈ-22 യുടെ പ്രത്യേകതകള്‍.
വിന്‍കോം വൈ- 30 : കാഴ്ചയില്‍ വലിപ്പമേറിയ ഫോണാണിത്. ഡിസ്‌പ്ലേയുടെ വലിപ്പവും കൂടും, 2.2 ഇഞ്ച്. രണ്ട് മെഗാപിക്‌സല്‍ ക്യാമറ, 1600 X 1200 പിക്‌സല്‍ റിസൊല്യൂഷന്‍, എം.പി. ത്രി പ്ലെയര്‍, എഫ്.എം. റേഡിയോ, വീഡിയോ കാപ്ചര്‍, ബ്ലൂടൂത്ത്, ജി.പി.ആര്‍.എസ്. വാപ്് എന്നിവയും ഈ മോഡലില്‍ ഉണ്ട്.
വിന്‍കോം വൈ-50 : ഏഴു മോഡലുകളില്‍ ഏറ്റവും സ്‌റ്റൈലിഷ് വൈ-50 ആണ്. സൗകര്യങ്ങളും ഈ ഫോണില്‍ കൂടും. അതുകൊണ്ട് തന്നെ ഏറ്റവും വിലയേറിയതും ഈ മോഡല്‍ തന്നെ. 1600 X 1200 പിക്‌സല്‍ ഡിസ്‌പ്ലേ, രണ്ട് മെഗാപിക്‌സല്‍ കാമറ, ഡിജിറ്റല്‍ സൂം, ഫ്ലഷ്, എം.പി. ത്രി പ്ലെയര്‍, എഫ.എം. റേഡിയോ, ബ്ലൂടൂത്ത്, എഡ്ജ്, ജാവ സപ്പോര്‍ട്ട് എന്നീ സൗകര്യങ്ങളെല്ലാം വൈ-50 യിലുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൗകര്യങ്ങള്‍, മള്‍ട്ടിമീഡിയ അപ്ലിക്കേഷന്‍സ് എന്നിവ വേറെയും.
കഴിഞ്ഞയാഴ്ച നടന്ന ചടങ്ങില്‍ വിന്‍കോം ബ്രാന്‍ഡ് അംബാസിഡര്‍ സെയിഫ് അലിഖാനാണ് ഏഴു േോഡലുകളും അവതരിപ്പിച്ചത്. ഓരോ മോഡലുകളുടെയും വിലവിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. രാജ്യമെങ്ങുമുള്ള 2,400 ഡീലര്‍മാരില്‍ നിന്നായി രണ്ടാഴചയ്ക്കുള്ളില്‍ ഈ ഫോണുകള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു.