വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിന് ഇനി പേരില്‍ മധുരം കിനിയും. മൈക്രോസോഫ്റ്റ് അതിന്റെ പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോം വേര്‍ഷന് നല്‍കിട്ടുള്ള പേര് 'മാങ്കോ'യെന്നാണ്. സ്മാര്‍ട്ട് ഫോണുകളിലെ കമ്യൂണിക്കേഷന്‍, ആപ്ലിക്കേഷനുകള്‍, ഇന്റര്‍നെറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന 500 ലേറെ പുതിയ സംവിധാനങ്ങളും സങ്കേതങ്ങളുമായാണ് മാങ്കോ രംഗത്തെത്തുന്നത്. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിനായി നോക്കയയും മൈക്രോസോഫ്റ്റും തമ്മില്‍ കാരാറിലേര്‍പ്പെട്ട് അധികം കഴിയുംമുമ്പാണ്, വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിന്റെ പുതിയ പതിപ്പ് മാങ്കോയെന്ന പേരിലെത്തുന്നത് എന്നകാര്യം ശ്രദ്ധേയമാണ്.
ടെക്സ്റ്റ് മെസേജുകളും ഫേസ്ബുക്ക് ചാറ്റും വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സന്ദേശങ്ങളും ഒരുമിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന ത്രഡ്‌സ്, ഗ്രൂപ്പിലെ ആള്‍ക്കാര്‍ക്ക് ഒരുമിച്ച് സന്ദേശങ്ങളും മെയിലും അയക്കാന്‍ സാധിക്കുന്ന സംവിധാനം, കോണ്‍ടാക്ടില്‍ ട്വിറ്റര്‍, ലിങ്ക് അഡ് ഇന്‍ ഫീഡുകളുടെ സമന്വയം, ശബ്ദം ടെക്സ്റ്റായി മാറ്റുന്ന ഹാന്‍ഡ്‌സ് ഫ്രീ മെസേജിങ്, പുതിയ ഫേസ് ഡിറ്റക്ടിങ് സംവിധാനം തുടങ്ങിയവയൊക്കെ മാങ്കോയുടെ പ്രത്യേകതകളാണ്.
ഒരേ സമയം ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ശക്തമായ മള്‍ട്ടി ടാസ്‌കിങ് സംവിധാനമാണ് മറ്റൊരു പ്രത്യേക.
ഏയ്‌സര്‍, ഫ്യൂജിത്സു, എസ്.ടി.ഇ കോര്‍പ്പറേഷന്‍ എന്നീ കമ്പനികളും മാങ്കോയുടെ ഉപയോഗത്തിനായി മൈക്രോസോഫ്റ്റിനെ സമീപിച്ചുകഴിഞ്ഞു. ബ്രസീലിയന്‍, പോര്‍ച്ചുഗീസ്, ചൈനീസ്, സ്വിസ്, ഫിന്നിഷ്, ഗ്രീക്ക്, ഹംഗേറിയന്‍, ജപ്പാനീസ്, സ്വീഡിഷ് ഭാഷകളും മാങ്കോയില്‍ ഉപയോഗിക്കാമെന്ന് മൈക്രോസോഫ്റ്റ് മൊബൈല്‍ കമ്യൂണിക്കേഷന്‍ ബിസിനസ് പ്രസിഡന്റ് ആന്‍ഡി ലീസ് വെളിപ്പെടുത്തി.