പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ട്വിറ്ററിറിലെ അക്കൗണ്ടുകളുടെ എണ്ണം 20 കോടി തികഞ്ഞു. അഞ്ചാംപിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ട്വിറ്റര്‍ 200 മില്യണ്‍ എന്ന നാഴികക്കല്ല് പിന്നിടുന്നത്.
2006 ജൂലായ് 15 നാണ് ട്വിറ്റര്‍ പൂര്‍ണരൂപത്തില്‍ ആരംഭിച്ചത്. 140 ക്യാരക്ടറിലുള്ള സന്ദേശങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന മൈക്രോബ്ലോഗിങ് സൈറ്റാണ് ട്വിറ്റര്‍.
ഇപ്പോള്‍ 200 മില്യണ്‍ അംഗസംഖ്യ തികഞ്ഞ ട്വിറ്ററില്‍, പ്രതിദിനം 350 മില്യണ്‍ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നു എന്നാണ് കണക്ക്. മാത്രമല്ല പ്രതിദിനം 160 കോടി സെര്‍ച്ചും ട്വിറ്ററില്‍ ഉണ്ടാകുന്നു.
ട്വിറ്ററിന്റെ വളര്‍ച്ചയും പരിണാമവും വ്യക്തമാക്കുന്ന
ഇന്‍ഫോഗ്രാഫിക്‌സ് ഇവിടെ കാണാം.