
ഏതര്‍ഥത്തിലും പ്രതിഭാശാലിയെന്ന് നിസംശയം പറയാവുന്ന വ്യക്തിത്വമായിരുന്നു ഒക്ടോബര്‍ ആറിന് അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ്. ഡിജിറ്റല്‍യുഗത്തെ ലോകത്തിന് സമ്മാനിച്ചവരില്‍ പ്രമുഖന്‍. അദ്ദേഹത്തിന്റെ ജീവിതം ഇന്ന് ലോകമെങ്ങുമുള്ളവരെ ആവേശഭരിതരാക്കുന്നു.
മനുഷ്യജീവിതം മെച്ചപ്പെടുത്താനുള്ള ഒന്നായി സാങ്കേതികവിദ്യയെ പരിവര്‍ത്തനം ചെയ്തയാളാണ് സ്റ്റീവ്.
ഭാവിയെ കണ്ടെത്തിയയാള്‍. 'കാറല്‍ മാക്‌സിനെക്കാളും മനുഷ്യജീവിതം മെച്ചപ്പെടുത്തിയത് തോമസ് ആല്‍വ എഡിസന്‍ ആണെ'ന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം, തലമുറകള്‍ക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല.
സ്റ്റീവിന്റെ വഴികള്‍ സ്റ്റീവിന്റേത് മാത്രമായിരുന്നു. ആ അപൂര്‍വ ജീവിതത്തെ ദൃശ്യവത്ക്കരിച്ചിരിക്കുകയാണ് '
ഇന്‍ഫോഗ്രാഫിക് വേള്‍ഡ്' ഈ ഇന്‍ഫോഗ്രാഫിക്‌സില്‍.

Created by:
Infographic World