
പൊടിപൊടിക്കുന്ന ടച്ച്‌സ്‌ക്രീന്‍ മൊബൈല്‍ഫോണ്‍ മത്സരരംഗത്തേക്ക് സ്‌പൈസ് ടെലകോമിന്റെ സംഭാവനയായി ഒരു നവാതിഥി കൂടി. എസ്-7000 എന്നു പേരിട്ടിരിക്കുന്ന ഈ പുതുപുത്തന്‍ മോഡലിന് പുതുമകളേറെയുണ്ട്. വെറും ടച്ച്‌സ്‌ക്രീന്‍ സൗകര്യം മാത്രമല്ല, പുതുതലമുറ ഫോണുകളിലെ മിക്കവാറും സൗകര്യങ്ങളെല്ലാം ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.
സ്‌പൈസ് ടെലികോമിന്റെ ഈ
പുതുഅവതാരത്തെ ആദ്യമായി കാണുമ്പോള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുക ഇതിന്റെ വിസ്താരമേറിയ ഡിസ്‌പ്ലേ സ്‌ക്രീനാകും. 3.2 ഇഞ്ച് വീതിയുള്ള സ്‌ക്രീനിന് എല്ലാ കാര്യങ്ങളും മിഴിവോടെ കാട്ടാനുതകുന്ന റിസൊല്യൂഷനുമുണ്ട്. ചിത്രത്തിനൊപ്പം ശബ്ദത്തിനും എസ്-7000 മോശമല്ല. ഗുണമേന്‍മേറിയ സ്പീക്കറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഒറ്റകേള്‍വിയില്‍ തന്നെ ബോധ്യപ്പെടും. ഫോണില്‍ നിന്നുള്ള ശബ്ദം വ്യക്തതയോടെ പ്രസരിപ്പിക്കാനായി ഡിജിറ്റല്‍ സറൗണ്ട് സംവിധാനം ഉപയോഗിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഏതുതരത്തിലുള്ള വീഡിയോ ഫോര്‍മാറ്റുകളും പ്രവര്‍ത്തിപ്പിക്കാവുന്ന മീഡിയാപ്ലെയറാണ് ഫോണിലുള്ളത്. സെക്കന്‍ഡില്‍ 15 ഫ്രെയിമുകള്‍ വരെ ഒപ്പിയെടുക്കാവുന്ന വീഡിയോ റെക്കോര്‍ഡറും ഫോണിലുണ്ട്. വീഡിയോക്യാമറ തന്നെ വെബ് കാം ആയി ഉപയോഗിക്കാനുമാകും. 3.2 മെഗാപിക്‌സല്‍ സ്റ്റില്‍ കാമറയുണ്ടെങ്കിലും ഫ്ലഷ് ഇല്ലാത്തത് പോരായ്മയാണ്.
ബ്ലൂടൂത്ത്, എഫ്.എം. ആയിരം എസ്.എം.എസ്. മെമ്മറി, 16 ജി.ബി. എക്‌സപാന്‍ഡബിള്‍ മെമ്മറി എന്നിവയെല്ലാം ഈ മോഡലിലുണ്ട്. അതിനൊപ്പം ജി.പി.ആര്‍.എസ്., എഡ്ജ് കണക്ടിവിറ്റി കൂടിയാകുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തിലും എസ്-7000 മോശമാകാനിടയില്ല. ഇന്‍ബിള്‍ട്ട് മോഡം കൂടിയുള്ള മൊബൈല്‍ഫോണാണിത്. വീക്കിപീഡിയയുടെയും യൂ-ട്യബിന്റെയും വകഭേദങ്ങളായ വാപ്പീഡിയ, വുക്ലിപ്പ് എന്നിവയിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനവും ഈ ഫോണ്‍ ഉറപ്പുതരുന്നു.
ലോകത്തിലെവിടേക്ക് വേണശമങ്കിലും സൗജന്യമായി ഫോണ്‍കോളുകള്‍ നടത്താനും എസ്.എം.എസ്. അയക്കാനും സൗകര്യമൊരുക്കുന്ന നിംബസ് വെബ് അപ്ലിക്കേഷനും േലാഡ് ചെയ്്തിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനായി ഡിസ്‌പ്ലേ സ്‌ക്രീനില്‍ തന്നെ പ്രത്യേക ഷോര്‍ട്ട്കട്ടുമുണ്ട്.
220 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും 3.5 മണിക്കൂര്‍ തുടര്‍ച്ചയായുളള സംസാരസമയവുമാണ് എസ്-7000 വിന് സ്‌പൈസ് മൊബൈല്‍ ഉറപ്പുതരുന്ന ബാറ്ററി ആയുസ്. നിലവില്‍ തൂവെള്ളനിറത്തില്‍ ലഭിക്കുന്ന ഈ മോഡലിന് 7,499 രുപയാണ് വില.