ശനിയില്‍ നിന്ന് ഇനി ഭൂമിയുടെ 'ഫോട്ടോഷൂട്ടും'

Posted on: 20 Jun 2013




വാഷിങ്ടണ്‍ : ശനിഗ്രഹത്തില്‍ നിന്ന് ഭൂമിയുടെ സ്വാഭാവിക വര്‍ണചിത്രം ആദ്യമായി ക്യാമറക്കണ്ണുകളില്‍ പതിയാനൊരുങ്ങുന്നു. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയുടെ 'കസ്സീനി'എന്ന ബഹിരാകാശ വാഹനമാണ് ഭൂമിയില്‍ നിന്ന് 144 കോടി കിലോമീറ്റര്‍ അകലെ നിന്ന് ഭൂമിയുടെ ചിത്രം ഒപ്പിയെടുക്കാനൊരുങ്ങുന്നത്.

ഇതിന് മുമ്പ് രണ്ടുതവണ 'കസ്സീനി' ശനിയില്‍ നിന്ന് ഭൂമിയുടെ ചിത്രം എടുത്തിരുന്നു. 2006-ലും 2012-ലും എടുത്ത ചിത്രത്തിന് ഭൂമിയുടെ സ്വാഭാവിക വര്‍ണം ലഭിച്ചിരുന്നില്ല.

അടുത്തമാസം 19-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ദൗത്യം തുടങ്ങുക. 15 മിനിറ്റ് നീണ്ടുനില്‍ക്കും ഈ ഫോട്ടോഷൂട്ട്. ആ സമയം വടക്കേ അമേരിക്കയും അത്‌ലാന്‍റിക്കിന്റെ ചില ഭാഗങ്ങളും സൂര്യപ്രഭയിലായിരിക്കും. ശനിയുടെ വര്‍ണവലയത്തിനിടെ മങ്ങിയ നീലനിറത്തില്‍ ആയിരിക്കും ഭൂമിയുടെ ദൃശ്യം എന്നാണ് കരുതുന്നത്. ശനി ഗ്രഹത്തില്‍ പഠനം നടത്തുന്നതിന് 2004-ല്‍ നാസ വിക്ഷേപിച്ചതാണ് 'കസ്സീനി'.
TAGS:
saturn  |  earth  |  astronomy  |  science  |  cassini probe  |  solar system 


Stories in this Section