സ്മാര്‍ട്ട്‌ഫോണുകള്‍ തുണയായി; സാംസങിന്റെ ലാഭത്തില്‍ 76 ശതമാനം വര്‍ധന

Posted on: 25 Jan 2013



2012 ന്റെ അവസാനത്തെ മൂന്നുമാസം സാംസങിന്റെ ലാഭത്തില്‍ 76 ശതമാനം വര്‍ധന ഉണ്ടായതായി കമ്പനി വെളിപ്പെടുത്തി. ഇതേ കാലയളവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന വഴി ലാഭം ഇരട്ടിയായി.

2012 ന്റെ അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം റിക്കോര്‍ഡ് ഭേദിച്ച് 7.04 ലക്ഷംകോടി വൊണ്‍ (660 കോടി ഡോളര്‍) ആയി. മുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 4.01 ലക്ഷംകോടി വൊണ്‍ ആയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെന്ന പദവി സാംസങിന് ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ആപ്പിളിനെ കടത്തിവെട്ടി മുന്നിലെത്താന്‍ സാംസങിന് കഴിഞ്ഞത് ഗാലക്‌സി ഫോണുകളുടെ ജനപ്രീതിയായിരുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നതാണ് 2012 ലെ മികച്ച പ്രകടനത്തിന് സാംസങിനെ പ്രാപ്തമാക്കിയത്.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ എത്ര സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു എന്നതിന്റെ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 630 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ആ സമയത്ത് വിറ്റുവെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.


Stories in this Section