വലിപ്പത്തിന്റെ കാര്യത്തില്‍ സ്വന്തം 'ഫാബ്‌ലറ്റാ'യ ഗാലക്‌സി നോട്ടിനെയും കടത്തിവെട്ടുന്ന 'ഗാലക്‌സി മെഗാ'യുമായി സാംസങ് എത്തുന്നതായി റിപ്പോര്‍ട്ട്. ഗാലക്‌സി മെഗായുടെ വലിപ്പം 6.3 ഇഞ്ചായിരിക്കുമെന്നും, 5.8 ഇഞ്ചായിരിക്കുമെന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്.
ഗാലക്‌സി മെഗായുടെ സ്‌ക്രീന്‍ വലിപ്പം 6.3 ഇഞ്ചാണെന്ന് കൊറിയയിലെ
'ഇടി ന്യൂസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഗൂഗിളിന്റെ നെക്‌സസ് 7 പോലുള്ള ചെറു ടാബ്‌ലറ്റുകളുടെ വലിപ്പത്തിനടുത്ത് വരുമിത്. ഡ്യുവല്‍ കോര്‍ എക്‌സിനോസ് പ്രൊസസറും, എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും, രണ്ടു മെഗാപിക്‌സല്‍ മുന്‍ക്യാമറയും മേഗായ്ക്കുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, മെഗായുടെ സ്‌ക്രീന്‍ വലിപ്പം 5.8 ഇഞ്ചേ വരൂ എന്ന്
'സാംമൊബൈല്‍' റിപ്പോര്‍ട്ടു ചെയ്തു. ഇത് ഗാലക്‌സി നോട്ട് 2 നെക്കാള്‍ 0.3 ഇഞ്ച് വലിപ്പക്കൂടുതലേ ഉള്ളൂ. മത്രമല്ല, മെഗായ്ക്ക് 960 X 540 ഡിസ്‌പ്ലെ ആയിരിക്കുമെന്നും ആ റിപ്പോര്‍ട്ട് പറയുന്നു. ഇതാണ് ശരിയെങ്കില്‍, ഇടി ന്യൂസിന്റെ റിപ്പോര്‍ട്ട് തെറ്റാണ്. 1.4 GHz എക്‌സിനോസ് പ്രൊസസറും 1 ജിബി റാമും ആയിരിക്കും മെഗായ്‌ക്കെന്നും സാംമൊബൈലിന്റെ റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് സാംസങ് അതിന്റെ സൂപ്പര്‍ഫോണായ
ഗാലക്‌സി എസ് 4 അവതരിപ്പിച്ചത്. അഞ്ചിഞ്ച് 1920 X 1080 ഡിസ്‌പ്ലെയും ക്വാഡ്‌കോര്‍ 1.9 GHz സ്‌നാപ്പ്ഡ്രാഗണ്‍ 600 പ്രൊസസറുമാണ് എസ് 4 നുള്ളത്. 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമുണ്ട്. ഏപ്രില്‍ 16 മുതല്‍ അമേരിക്കയില്‍ ഗാലക്‌സി എസ് 4 ന് മുന്‍കൂര്‍ ഓഡര്‍ നല്‍കാം.
ഈ വേളയിലാണ്, സാംസങ് മെഗായെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിരിക്കുന്നത്.