ജപ്പാനില്‍ ഹരമായി സുന്ദരി റോബോട്ടുകള്‍

Posted on: 27 Aug 2012




ടോക്യോ: കൈവീശിയും കണ്ണിറുക്കിയും ആളുകളെ ഹരം കൊള്ളിക്കുന്ന നാല് വനിതകളെ റസ്റ്റോറന്‍റിനകത്ത് കണ്ട ജപ്പാന്‍കാര്‍ അമ്പരന്നു. റോബോട്ടുകള്‍ പുതുമയല്ലെങ്കിലും ഡ്രമ്മിന്റെ താളത്തിനനുസരിച്ച് ചുവടുവെക്കുകയും അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീതത്തിനൊത്ത് തലയാട്ടുകയും ചെയ്യുന്ന ജീവസ്സുറ്റ റോബോട്ടുകള്‍ ജപ്പാന്‍കാരെ ആകര്‍ഷിച്ചു.

നിശാസുന്ദരികള്‍ അരങ്ങ് വാഴുന്ന നഗരത്തിലെ തെരുവകളിലൊന്നിലെ റസ്റ്റോറന്‍റില്‍ സ്ഥാപിച്ച നാല് റോബോട്ട് സുന്ദരികളാണ് ആളുകള്‍ക്ക് കൗതുകമായത്. 3.6 മീറ്റര്‍ ഉയരമുള്ള ഇവയ്ക്ക് 12.58 കോടി ഡോളറാണ് ചെലവായത്. പ്രതികരിക്കുന്ന ഊര്‍ജസ്വലരായ സ്ത്രീകളാണ് റസ്റ്റോറന്‍റിന്റെ പ്രമേയം. റോബോട്ടുകള്‍ ഇതിന്റെ ഭാഗമായി സ്ഥാപിച്ചവയും.

ബ്രൗണ്‍ അല്ലെങ്കില്‍ ചുവപ്പ് തലമുടി; നീല അല്ലെങ്കില്‍ പച്ചനിറമുള്ള കണ്ണുകള്‍ ഇവയാണ് റോബോട്ട് സുന്ദരികളുടെ ആകര്‍ഷണം. അരയ്ക്ക് മുകളിലോട്ട് യുവതികളുടെ അംഗലാവണ്യം. മുഖഭാവം കാമിനികളെ വെല്ലും.

കാലുകള്‍ മാത്രമാണ് വ്യത്യസ്തം. ജപ്പാന്‍കാര്‍ക്ക് പരിചിതമായ 'ഗുണ്ടാമി'ന്‍േറതുപോലെ. ഓരോ റോബോട്ടിനെയും നിയന്ത്രിക്കാന്‍ രണ്ടുപേരുണ്ട്. ബിക്കിനി ധാരികളായ സ്ത്രീകളും മുഴുവസ്ത്രധാരികളായ പുരുഷന്മാരും ഇവരുടെ കൂട്ടത്തിലുണ്ട്. റോബോട്ടിന്റെ വയറിനോട് ചേര്‍ത്ത് പിടിപ്പിച്ച കസേരയിലിരുന്നാണ് ഇവര്‍ റോബോട്ട് സുന്ദരികളെ നിയന്ത്രിക്കുന്നത്.

റോബോട്ടുകളെ നിര്‍മിക്കുന്ന കാര്യത്തില്‍ ലോകത്തില്‍ ഒന്നാമതാണ് ജപ്പാന്‍. ഇപ്പോഴിതാ മനുഷ്യസ്ത്രീകളെ വെല്ലുന്ന സൗന്ദര്യവുമായി സുന്ദരി റോബോട്ടുകളും ജപ്പാനില്‍ വ്യാപകമാകുന്നു.


TAGS:
robot strippers  |  innovation  |  robot technology  |  future tech  |  japan 


Stories in this Section