-അമേയ എസ്. രാജ്
സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങുവാഴുമ്പോഴും ഫീച്ചര്‍ഫോണുകളെ കൈവിടില്ലെന്ന് വ്യക്തമാക്കുകയാണ് നോക്കിയ. ഈ ഗണത്തില്‍പ്പെട്ട മൂന്ന് പുതിയ മോഡലുകളാണ് നോക്കിയ കഴിഞ്ഞദിവസം അവതരിപ്പിച്ചത്.
'നോക്കിയ 207', 'നോക്കിയ 208', 'നോക്കിയ 208 ഡ്യുവല്‍ സിം' എന്നിവയാണ് ഈ 'കാന്‍ഡിബാര്‍' മോഡലുകള്‍. അതിവേഗ 3ജി ഇന്റര്‍നെറ്റ് സൗകര്യമാണ് ഫോണിന്റെ പ്രധാന പ്രത്യേകത.
''പലര്‍ക്കും തങ്ങളുടെ ആദ്യത്തെ 3ജി ഫോണ്‍ ആയിരിക്കും ഇത്. അത്യാവശ്യ സൗകര്യങ്ങളുള്ള രണ്ടാമത്തെ ഒരു ഫോണ്‍ ആവശ്യമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ക്ക് അങ്ങനെയും'' - പുതിയ മോഡലുകളെപ്പറ്റി നോക്കിയ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
മൂന്ന് മോഡലുകളും തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ ഉള്ളൂ. നോക്കിയ 207-ല്‍ ക്യാമറയില്ല. ക്യാമറ നിരോധിത മേഖലകളില്‍ ജോലിചെയ്യുന്നവരെ ലക്ഷ്യമിട്ടാണിത്. നോക്കിയ 208-ല്‍ ക്യാമറയുണ്ട്. അടുത്ത മോഡലില്‍ രണ്ടുസിമ്മുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും.
സാധാരണ സിമ്മുകളെക്കാള്‍ വലിപ്പംകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ സിമ്മുകള്‍ (ൗഹരി് ീഹൗരമില) ഉപയോഗിക്കാനുള്ള സൗകര്യവും ഇവയിലുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ തത്കാലം വീട്ടില്‍വെച്ച് പോകാമെന്ന് കരുതുന്നവര്‍ക്ക് ഈ രണ്ടാമത്തെ ഫോണ്‍ അങ്ങനെയാണ് പ്രയോജനപ്പെടുക.
Full 3.5G HSPA ഇന്റര്‍നെറ്റ് സപ്പോര്‍ട്ടും ഡാറ്റ കംപ്രസിങ് നോക്കിയ എക്‌സ്പ്രസ്സ് ബ്രൗസറും യുട്യൂബ് വീഡിയോ സ്ട്രീമിങ് സൗകര്യവും ഈ ഫോണുകളിലുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവ പ്രീ ഇന്‍സ്റ്റാള്‍ചെയ്തിട്ടുണ്ട്. നോക്കിയ സ്റ്റോറിലെ ആയിരക്കണക്കിന് മറ്റ് ആപ്ലിക്കേഷനുകളില്‍നിന്ന് ആവശ്യമുള്ളവ ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.
കമ്പ്യൂട്ടറുമായി കണക്ട്‌ചെയ്താല്‍ ഫോണിലെ ഇന്റര്‍നെറ്റ് സൗകര്യം കമ്പ്യൂട്ടറിലും ലഭ്യമാക്കാം.
മറ്റ് ഫോണുകളില്‍ സേവ്‌ചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകള്‍ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമ്മുടെ ഫോണിലേക്ക് കോപ്പിചെയ്യാനും സൗകര്യമുണ്ട്. ഒട്ടുമിക്ക ആന്‍ഡ്രോയ്ഡ് ഫോണുകളില്‍നിന്നും വിന്‍ഡോസ് 8 ഫോണുകളില്‍നിന്നും ഇങ്ങനെ ഡാറ്റ പകര്‍ത്താം.
2.4 ഇഞ്ച് ക്യു.വി.ജി.എ. സ്‌ക്രീന്‍, 1.3 മെഗാ പിക്‌സല്‍ ക്യാമറ, 32 ജി.ബി.വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവയ്ക്കുപുറമേ 1020 ാഅവ ബാറ്ററിയും ഫോണിനുണ്ട്. ഒറ്റ സിം ഉള്ള ഫോണില്‍ ഒരുമാസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും 2ജി കണക്ഷനില്‍ 12 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും ഈ ബാറ്ററി വാഗ്ദാനം ചെയ്യുന്നു.
കറുപ്പ്, വെളുപ്പ്, ചുവപ്പ്, സിയാന്‍ നിറങ്ങളിലുള്ള ഫോണ്‍ സപ്തംബറോടുകൂടി മാത്രമേ വിപണിയിലെത്തൂ. നികുതികള്‍ക്കുപുറമേ 4,100 രൂപയോളമാണ് വില കണക്കാക്കുന്നത്.