നോക്കിയ 105 - വിളിക്കാന്‍ ഒരു ഫോണ്‍ !

Posted on: 27 Feb 2013




ബാഴ്‌സലോണയില്‍ 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസി'ല്‍ പുതിയൊരു ഫോണ്‍ മോഡല്‍ അവതരിപ്പിച്ചുകൊണ്ട്, എല്ലാവരും മറക്കുന്ന ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ് നോക്കിയ. എന്താണെന്നോ, വിളിക്കാന്‍ കൂടിയുള്ളതാണ് മൊബൈല്‍ ഫോണ്‍!

സ്മാര്‍ട്ട്‌ഫോണ്‍ വേണ്ട, സാധാരണ ഫോണ്‍വിളിക്കുള്ള ഫോണ്‍ മതി എന്ന് കരുതുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് 'നോക്കിയ 105' (Nokia 105). ഒരു ജാടയും ആര്‍ഭാടവുമില്ല. അലാറാം ക്ലോക്ക്, എഫ്.എം.റേഡിയ, ഫ് ളാഷ് ലൈറ്റ്, പൊടിപറ്റാത്ത, വെള്ളം തെറിച്ചാലും കുഴപ്പമില്ലാത്ത കീപാഡ്.....ഇത്രമാത്രം.

ബാറ്ററി ആയുസ്സിന്റെ കാര്യത്തില്‍ മാത്രം അല്‍പ്പം തലയെടുപ്പുണ്ട് നോക്കിയ 105 ന്. 12.5 മണിക്കൂര്‍ ടോക്ക്‌ടൈം, 35 ദിവസം സ്റ്റാന്‍ഡ്‌ബൈ.

ചൈന, ഈജിപ്ത്, ഇന്ത്യ, ഇന്‍ഡൊനീഷ്യ, നൈജീരിയ, റഷ്യ, വിയ്റ്റ്‌നാം തുടങ്ങി ആഫ്രിക്ക, പശ്ചിമേഷ്യ, ഏഷ്യ-പെസഫിക്, യൂറോപ്യന്‍ വിപണികളില്‍ ഉടന്‍ നോക്കിയ 105 വില്‍പ്പനയ്‌ക്കെത്തും.

കറുപ്പ്, സിയാന്‍ നിറങ്ങളില്‍ ലഭിക്കുന്ന നോക്കിയ 105 യുടെ വിലയാണ് ഏറെ ആകര്‍ഷകം - വെറും 20 ഡോളര്‍ (1000 രൂപ). നോക്കിയയുടെ ഏറ്റവും വില കുറവുള്ള മോഡല്‍ എന്ന വിശേഷണമാണ് ഇതുവഴി നോക്കിയ 105 ന് ലഭിക്കുന്നത്.

നോക്കിയ 301

ചെലവ് കുറഞ്ഞ മറ്റൊരു മോഡല്‍ കൂടി ബാഴ്‌സലോണയില്‍ നോക്കിയ അവതരിപ്പിച്ചു - നോക്കിയ 301 (Nokia 301). ഈ 3.5 ജി ഫോണിന്റെ വില 85 ഡോളര്‍ (4500 രൂപ). വീഡിയോ സ്ട്രീമിങ് സംവിധാനമുള്ള നോക്കിയയുടെ ഏറ്റവും വിലകുറവുള്ള മോഡലാണിത്.


2.4 ഇഞ്ച് കളര്‍ സ്‌ക്രീന്‍, എഫ്.എം.റേഡിയോ, ബില്‍ട്ടിന്‍ ഫ് ളാഷ് ലൈറ്റ്, 3.2 എംപി ക്യാമറ, വെബ്ബ് ബ്രൗസര്‍ എന്നിവയുണ്ട് നോക്കിയ 301 ല്‍. നോക്കിയ 301 ന്റെ ബാറ്ററി ആയുസ്സ് ത്രീജി ടോക്ക്‌ടൈം ആറു മണിക്കൂറും, സ്റ്റാന്‍ഡ് ബൈ ആയുസ്സ് 39 ദിവസവുമാണ്.

ഇന്ത്യ ഉള്‍പ്പടെ 120 രാജ്യങ്ങളില്‍ ഈ വര്‍ഷം രണ്ടാംപാദത്തില്‍ നോക്കിയ 301 വില്‍പ്പനയ്‌ക്കെത്തും.
TAGS:
nokia 105  |  nokia 301  |  nokia  |  mwc 2013  |  mobile world congress 2013 


Stories in this Section