രാത്രിയില്‍ ആകാശത്തുനിന്ന് നോക്കുമ്പോള്‍ നമ്മുടെ ഗ്രഹം എങ്ങനെ കാണപ്പെടും. മേഘങ്ങളില്ലാത്ത രാത്രികളില്‍ അമേരിക്കന്‍ ഉപഗ്രഹം പകര്‍ത്തിയ ദൃശ്യങ്ങള്‍ പുതിയൊരു രാത്രികാഴ്ചയാണ് നല്‍കുന്നത്.
ഭൂമിയുടെ ഒട്ടേറെ ഉപഗ്രഹദൃശ്യങ്ങള്‍ വര്‍ഷങ്ങളായി ലഭ്യമാണ്. അവയില്‍ മിക്കതും പകല്‍ വെളിച്ചത്തിലെടുത്തവയാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് നാസയുടെയും നോവ (NOAA)യുടെയും '
സുവോമി നാഷണല്‍ പോളാര്‍-ഓര്‍ബിറ്റിങ് പാര്‍ട്ട്ണര്‍ഷിപ്പ്' (എന്‍.പി.പി) ഉപഗ്രഹം പകര്‍ത്തിയ രാത്രിദൃശ്യങ്ങള്‍.
|
|
ലണ്ടന്‍ നഗരം രാത്രിയില്‍ |
രാത്രിനേരത്ത് ഭൂമിയുടെ അന്തരീക്ഷവും പ്രതലവും എങ്ങനെയുണ്ടാകുമെന്ന് നിരീക്ഷിക്കാന്‍, കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച എന്‍.പി.പി.ഉപഗ്രഹത്തിന്റെ സഹായത്തോടെ ഇപ്പോള്‍ ഗവേഷകര്‍ക്കാകും.
ഭൗമപ്രതലത്തിലെ രാത്രിതിളക്കങ്ങള് സൂക്ഷ്മതയോടെ ഒപ്പിയെടുക്കാന്‍ കഴിവുള്ളതാണ് എന്‍.പി.പി.ഉപഗ്രഹത്തിലെ സെന്‍സര്‍. കടലിലൂടെ നീങ്ങുന്ന ഒരു കപ്പലിലെ വെളിച്ചംപോലും പകര്‍ത്താനുള്ള ശേഷിയതിനുണ്ട്.
|
|
രാത്രിയിലെ നൈല്‍ നദീതടം |
കഴിഞ്ഞ 40 വര്‍ഷമായി അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുവരുന്ന ലോ-ലൈറ്റ് സെന്‍സറുകളില്‍ നിന്ന് വ്യത്യസ്തമാണ്, എന്‍.പി.പി.യിലെ 'വിസിബില്‍ ഇന്‍ഫ്രാറേഡ് ഇമേജിങ് റേഡിയോമീറ്റര്‍ സ്യൂട്ട്' (വി.ഐ.ഐ.ആര്.എസ്) സെന്‍സര്‍. ഭൂമിയിലെ രാത്രിവെളിച്ചം മികവോടെ പിടിച്ചെടുക്കാന്‍ അതിനാകും.
'മനുഷ്യരില്‍നിന്ന് വ്യത്യസ്തമാണ് ഭൂമി; ഭൂമി ഒരിക്കലും ഉറങ്ങുന്നില്ല' - നോവ ഗവേഷകന് സ്റ്റീവ് മില്ലര്‍ പറഞ്ഞു.
നഗരങ്ങളിലെ ദീപാലങ്കാരങ്ങളും വനഭൂമിയിലെ കാട്ടുതീയും സന്ധ്യാവേളയിലെ നഗരവെളിച്ചവുമെല്ലാം ഉപഗ്രഹം പിടിച്ചെടുത്ത ദൃശ്യങ്ങളിലുണ്ട്. നൈല്‍ നദിയുടെ തടം പോലും രാത്രിയില്‍ തിളങ്ങുന്നത് കാണാം. പവര്‍കട്ട് നേരത്തെ വാഷിങ്ടണ്‍ നഗരമൊക്കെ ഉപഗ്രഹം പകര്ത്തിയവിയലുള്പ്പെടുന്നു. (ചിത്രങ്ങള്‍ കടപ്പാട് :
NASA Earth Observatory/Suomi NPP)
|
|
കൊറിയന്‍ മേഖല രാത്രിയില്‍ |
|
|
രാത്രിയിലെ യു.എസ്.എ. |
|
|
നൈജീരിയയിലെ കാട്ടുതീ |