ചൊവ്വയിലേയ്ക്ക് നാസ പുതിയ പര്യവേഷണ വാഹനം അയയ്ക്കും

Posted on: 05 Dec 2012



ഷിക്കാഗോ: 2020 ഓടെ ചൊവ്വയിലേയ്ക്ക് അടുത്ത പര്യവേഷണ വാഹനമയ്ക്കാന്‍ നാസ തയ്യാറെടുക്കുന്നു. ചൊവ്വാഗ്രഹത്തില്‍ പര്യവേക്ഷണം തുടരുന്ന നാസയുടെ ക്യൂരിയോസിറ്റി പേടകം അവിടത്തെ മണ്ണില്‍ കാര്‍ബണിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ ദൗത്യത്തിന്റെ വിവരങ്ങള്‍ നാസ പുറത്തുവിട്ടത്.

കാര്‍ബണ്‍ ജീവന്റെ നിലനില്‍പിന് അനിവാര്യമായ മൂലകമാണെങ്കിലും ഈ കണ്ടെത്തല്‍ ചൊവ്വയിലെ ജീവസാന്നിധ്യത്തിന് തെളിവാകുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചൊവ്വയില്‍ ജീവന് അനുകൂലമായ ഘടകങ്ങളുണ്ടോ എന്ന അന്വേഷണമാണ് നാലുമാസമായി ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ കറങ്ങിനടക്കുന്ന ക്യൂരിയോസിറ്റിയുടെ പ്രധാനദൗത്യം. കാര്‍ബണ്‍ ഉള്‍പ്പെടുന്ന ഓര്‍ഗാനിക് സംയുക്തങ്ങളാണ് ജീവന്റെ അടിസ്ഥാനശിലകള്‍. അതുകൊണ്ടുതന്നെ കാര്‍ബണിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് ഈ അന്വേഷണത്തില്‍ വലിയ പ്രാധാന്യമുണ്ട്.

നാസയുടെ ക്യൂരിയോസിറ്റിയിലെ മണ്ണുപരിശോധനാ ഉപകരണ(എസ്.എ.എം.)മാണ് ചൊവ്വയുടെ ഉപരിതലത്തിലെ വിവിധസംയുക്തങ്ങളില്‍ കാര്‍ബണ്‍ ഉള്ളതായി കണ്ടെത്തിയത്.
TAGS:
nasa  |  mars  |  mars rover  |  solar system 


Stories in this Section