
ആന്‍ഡ്രോയിഡ് അധിഷഠിത സ്മാര്‍ട്ട്‌ഫോണുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കി ഐഫോണ്‍ 4 നെ വെല്ലുവിളിക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മോട്ടോറോള സി ഇ ഒ സഞ്ജയ് ഝായെ ഉദ്ധരിച്ച് ചില സാങ്കേതിക ബ്ലോഗുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമാര്‍ട്ട്‌ഫോണിന്റെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഐഫോണിനെ വെല്ലുവിളിക്കാന്‍ ശ്രമിക്കുകയെന്ന് അവര്‍ പറയുന്നു. മോട്ടോറോള ഡ്രോയിഡില്‍ നിന്ന് വ്യത്യസ്തമായി എന്‍വിഡിയ പ്രോസസറും ഐഫോണ്‍ 4-ലേതുപോലെ ഗൈറോസ്‌കോപ്പുമായിട്ടായിരിക്കും പുതിയ ഫോണ്‍ എത്തുക.
ഫ്ലഷ് സപ്പോര്‍ട്ട് ഇല്ലാത്തത് ഐഫോണ്‍ 4 ന്റെ പോരായ്മകളിലൊന്നാണ്. എന്നാല്‍ ഫ്ലഷ് 10.1 ന്റെ പിന്തുണയായിരിക്കും എന്‍വിഡിയ ചിപ് മൊട്ടോറോള ഫോണിന് സമ്മാനിക്കുക. കഴിഞ്ഞ ജനവരിയിലാണ് എന്‍വിഡിയ ടെഗ്ര 250 പ്രോസസര്‍ പ്രഖ്യാപിച്ചത്. ഇതാകട്ടെ 1.0 ജിഗാഹെഡ്‌സ് വേഗതയില്‍ വരെ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍കോര്‍ എ ആര്‍ എം കോര്‍ട്ടെക്‌സ് എ9 പ്രോസസറാണ്. ഈ പ്രോസസറാണോ അല്ലെങ്കില്‍ വരുംതലമുറ എന്‍വിഡിയ ടെഗ്ര പ്രോസസറാണോ മോട്ടോറോളയില്‍ ഉപയോഗിക്കുക എന്ന് വ്യക്തമല്ല.
എന്തായാലും വരുംതലമുറ സ്മാര്‍ട്ട്‌ഫോണുകളില്‍ ഡ്യുവല്‍കോര്‍ പ്രോസസറുകളായിരിക്കും എന്നതില്‍ സംശയമില്ല. അതുപോലെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ കമ്പ്യൂട്ടറുകളുടെ സ്ഥാനം സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റെടുക്കുമെന്നും ഈരംഗത്തുള്ളവര്‍ കരുതുന്നു.
-
basheer74@gmail.com