ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ (IE) വെബ് ബ്രൗസറിലെ സുരക്ഷാപിഴവ് പരിഹരിക്കാനുള്ള സോഫ്ട്വേര്‍ അപ്ഡേറ്റ് മൈക്രോസോഫ്റ്റ് പുറത്തിറക്കി.
ബ്രൗസറിലെ പിഴവ് മുതലെടുത്ത് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്ക് സൈബര്‍ കുറ്റവാളികള്‍ 'പോയിസണ്‍ ഐവി' വൈറസ് കടത്തിവിടുന്നത് തടയാന്‍ പുതിയ അപ്ഡേറ്റ് സഹായിക്കും.
പോയിസണ്‍ ഐവി (Poison Ivy) ട്രോജന്‍ വൈറസിന്റെ സഹായത്തോടെ ക്രിമിനലുകള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഡേറ്റ കവരുകയോ, കമ്പ്യൂട്ടറിനെ നിയന്ത്രണത്തിലാക്കുകയോ ചെയ്യാന്‍ കഴിയും.
ഇതിന് പരിഹാരമായി '
ഫിക്സ് ഇറ്റ് ടൂള്‍' (Fix It tool) പുറത്തിറക്കിയ കാര്യം മൈക്രോസോഫ്റ്റ് ഒരു ബ്ലോഗിലാണ് പ്രസ്താവിച്ചത്. 'വെറും ഒറ്റ ക്ലിക്ക് പരിഹാരമാണിത്, നിങ്ങളുടെ കമ്പ്യൂട്ടറിനെ ഇത് സംരക്ഷിക്കും'-
ബ്ലോഗ് പറയുന്നു.
ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ ഇതുവരെ അറിയാത്ത ഒരു സുരക്ഷാപിഴവ് കണ്ടെത്തിയതായും, ലോകമാകെ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളില്‍ വൈറസ് ബാധയ്ക്ക് അത് കാരണമായേക്കാമെന്നും കഴിഞ്ഞ ദിവസമാണ്
മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയത്.
തന്റെ കമ്പ്യൂട്ടറില്‍ പോയിസണ്‍ ഐവി വൈറസ് ബാധിച്ചപ്പോള്‍, അക്കാര്യം പരിശോധിച്ച സുരക്ഷാവിദഗ്ധന് എറിക് റൊമാങ് ആണ്
IE 10 ഒഴികെ പഴയ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പതിപ്പുകളിലെല്ലാം സുരക്ഷാപിഴവുള്ളതായി കഴിഞ്ഞയാഴ്ച കണ്ടെത്തിയത്.
അതിന്റെ അടിസ്ഥാനത്തിലായിരുന്നു മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. പിഴവ് പരിഹരിക്കാന്‍ ഉടന്‍ തന്നെ അപ്ഡേറ്റ് എത്തിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.