ആദ്യ ആന്‍ഡ്രോയിഡ് ഫോണുമായി എല്‍.ജി.

Posted on: 31 Mar 2010


-പി.എസ്.രാകേഷ്‌




ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൈാബൈല്‍ ഫോണുകളാണ് ലോകമെങ്ങും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയിലേക്ക് ആന്‍ഡ്രോയിഡ് 1.5 ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് നേട്ടമുണ്ടാക്കാന്‍ എല്‍.ജി. കമ്പനിയും രംഗത്തെത്തിയിരിക്കുന്നു. ഇലക്‌്രേടാണിക്‌സ്. ജി. ഡബ്ല്യൂ. 620 (LG GW620) എന്ന ആന്‍ഡോയിഡ് മോഡല്‍ ഇന്ത്യന്‍വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.

മൂന്ന് ഇഞ്ച് ടച്ച് സ്‌ക്രീന്‍, നടുവെ തുറക്കാവുന്ന തരത്തിലുളള സ്‌ലൈഡര്‍, ക്വിവെര്‍ട്ടി കീബോര്‍ഡ്... മൊത്തത്തില്‍ സുന്ദരനാണ് ജി.ഡബ്ല്യു. 620. കമ്പ്യൂട്ടര്‍ കീബോര്‍ഡുകള്‍ക്ക് സമാനമായ അക്ഷരവിന്യാസമുള്ള ക്വിവെര്‍ട്ടി കീബോര്‍ഡില്‍ ടൈപ്പിങ് വേഗത്തില്‍ നടത്താനാകും. ബിസിനസുകാര്‍ക്കായി എം.എസ്. വേഡ്, എക്‌സല്‍, പി.ഡി.എഫ്. ഫയലുകള്‍ എഴുപ്പത്തില്‍ തുറക്കാനുള്ള സൗകര്യവും ഫോണില്‍ ചേര്‍ത്തിട്ടുണ്ട്.


ഓട്ടോഫോക്കസ് സൗകര്യത്തോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, 3ജി/എച്ച്.എസ്.ഡി.പി.എ., വൈ-ഫൈ, ജി.എസ്.എം./എഡ്ജ്, ജി.പി.എസ്., 166 എം.ബി. ഇന്‍ബിള്‍ട്ട് മെമ്മറി, മൈക്രോ എസ്.ഡി.കാര്‍ഡ് സ്ലോട്ട് തുടങ്ങി പുത്തന്‍ഫോണുകളുടെ സവിശേഷതകളൊക്കെ ഫോണില്‍ ചേര്‍ക്കാന്‍ എല്‍.ജി. മറന്നിട്ടില്ല. സൗഹൃദക്കൂട്ടായ്മാ സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനവും ഫോണ്‍ ഉറപ്പുതരുന്നു.

'മള്‍ട്ടിടാസ്‌ക്കിങിന്റെ എല്ലാവിധ സാധ്യതകളൂം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ജി.ഡബ്ല്യു. 620. എന്ന മോഡല്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യാന്‍, ബിസിനസ് ഇടപാടുകള്‍ നടത്താന്‍, യാത്രയ്ക്കിടയില്‍ വഴികാട്ടാന്‍, ഓഡിയോ-വീഡിയോ ഫയലുകള്‍ ആസ്വദിക്കാന്‍, ഗെയിമുകള്‍ കളിക്കാന്‍.... എല്ലാറ്റിനും ഈ ഫോണ്‍ മതി''- പുതിയ മോഡലിനെക്കുറിച്ച് എല്‍.ജി. മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ബിസിനസ് ഹെഡ് സുധിന്‍ മാത്തൂരിന്റെ അവകാശവാദമാണിത്.


രണ്ട് ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കാവുന്ന ഡ്യൂവല്‍ബൂട്ട് സംവിധാനമാണ് ജി.ഡബ്ല്യു. 620 യുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയാെതവയ്യ. ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ആന്‍ഡ്രോയിഡ് മെനു ഓപ്ഷനോ എല്‍.ജി.യുടെ എസ്-ക്ലാസ് സമ്പര്‍ക്കമുഖമോ (ഇന്റര്‍ഫേസോ) തിരഞ്ഞെടുക്കാനാവും. കമ്മ്യൂണിക്കേഷന്‍ സൗകര്യവും മള്‍ട്ടിമീഡിയ ഓപ്ഷനുകളൂം ഒരുമിപ്പിച്ചുകൊണ്ടുള്ളതാണ് എസ്-ക്ലാസ് ഇന്റര്‍ഫേസ്.

ഡ്യുവല്‍ സിം ഫോണുകളെക്കുറിച്ചുമാത്രം കേട്ടിട്ടുള്ള ഇന്ത്യക്കാര്‍ക്ക് ഡ്യുവല്‍ ബൂട്ട് ഓപ്ഷന്‍ പുതുമയാകുമെന്നതില്‍ സംശയം വേണ്ട.

16,490 രൂപയാണ് ജി.ഡബ്ല്യു. 620.വിന് എല്‍.ജി. ഇവിടെ നിശ്ചയിച്ചിരിക്കുന്ന വില. ഈ വിലയ്ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ ലഭിക്കുകയെന്നത് സ്വപ്‌നസദൃശ്യമായ ഡീല്‍ ആണെന്ന് കമ്പനി അധികൃതര്‍ ഉറപ്പിച്ചുപറയുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആന്‍ഡ്രോയ്ഡ് 2.1 വെര്‍ഷനിലേക്ക് കൂടുമാറിത്തുടങ്ങുമ്പോഴാണ് ഇന്ത്യക്കാര്‍ 1.5 വെര്‍ഷന്‍ വാങ്ങുന്നതിനെക്കുറിച്ചാലോചിക്കുന്നതെന്നത് രസകരമായ വസ്തുതയാകുന്നു.

TAGS:


Stories in this Section