തിരുവനന്തപുരം: ഈവര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെട്ട ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമായി മാറിയത് കേരളം. ഗൂഗിളിന്റെ സെര്‍ച്ചില്‍ ലോകമഹാത്ഭുതങ്ങളിലൊന്നായ ടാജ്മഹലിനും മേലെയുള്ള പരിഗണനയാണ് കേരളത്തിന് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകത്തിലെ ഇന്‍റര്‍നെറ്റ് അന്വേഷണത്തിലുള്ള സമകാലിക പ്രവണതകള്‍ വ്യക്തമാക്കുന്ന
ഗൂഗിള്‍ സെദ്ഗൈസ്ത് എന്ന വെബ്‌സൈറ്റില്‍ ഇന്ത്യയിലെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മൂന്നാര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കേരളത്തിനും ടാജ്മഹലിനും പിന്നിലുള്ളത് വാഗാ അതിര്‍ത്തി, വൈഷ്‌ണോദേവി, അമര്‍നാഥ് എന്നിവയാണ്. കശ്മീര്‍ ആറാംസ്ഥാനത്തുണ്ട്.
ഏറ്റവും തിരയപ്പെട്ട ടൂറിസം കേന്ദ്രമെന്ന നിലയില്‍ ഗൂഗിള്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് മൂന്നാറിന് ഒമ്പതാം സ്ഥാനമുണ്ട്. തൊട്ടുമുന്നിലുള്ളത് ഗേറ്റ്‌വേ ഓഫ് ഇന്ത്യയാണ്.
ഗൂഗിളിന്റെ എല്ലാ തിരച്ചില്‍ വിഭാഗങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന സെദ്‌ഗൈസ്തില്‍ ഏതെങ്കിലുമൊരു നിശ്ചിതവര്‍ഷം ലോകം ഏറ്റവും കൂടുതല്‍ തിരയുകയും അന്വേഷിക്കുകയും ചെയ്തത് എന്താണെന്ന് വ്യക്തമാക്കുന്നു. ഏതെങ്കിലുമൊരു വര്‍ഷത്തില്‍ ലോകത്ത് ഏറ്റവുമധികം അന്വേഷിക്കപ്പെട്ടതിനെ പോയവര്‍ഷവുമായി താരതമ്യപ്പെടുത്തിയാണ് പ്രവണതകള്‍ നിശ്ചയിക്കുന്നത്.
അന്വേഷണത്തിനുപയോഗിച്ച വാക്കുകള്‍ക്കുപുറമേ വിഷയങ്ങളും പ്രതിപാദനങ്ങളും സെദ്‌ഗൈസ്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.