ഐപാഡ് 3 : മെലിയും വില കൂടും

Posted on: 08 Sep 2011


-സ്വന്തം ലേഖകന്‍




ആപ്പിള്‍ ഐപാഡിന്റെ വരാന്‍ പോകുന്ന പുതിയ പതിപ്പായ ഐപാഡ് 3 ന്റെ സവിശേഷതകള്‍ എന്തായിരിക്കും എന്നതിനെ സംബന്ധിച്ച് ടെക് ലോകത്ത് അഭ്യൂഹങ്ങളും പ്രവചനങ്ങളും കത്തിപ്പടരുകയാണ്. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഐപാഡ് 3 അതിന്റെ മുന്‍ഗാമിയെക്കാള്‍ കൂടുതല്‍ മെലിഞ്ഞതായിരിക്കും, വിലയും കൂടും.

ഐപാഡ് 2
ന്റെ ബാറ്ററിയെക്കാള്‍ കനംകുറഞ്ഞതായിരിക്കും ഐപാഡ് 3 യില്‍ ഉപയോഗിക്കുകയെന്ന്, തയ്‌വാന്‍ ഇക്കണോമിക് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വാഭാവികമായും ഐപാഡ് 3 യുടെ കനവും ഭാരവും കുറവായിരിക്കുമെന്ന് സാരം.

ബാറ്ററിയുടെ കനംകുറയുമെന്ന് മാത്രമല്ല, ബാറ്ററി ആയുസ്സും ഐപാഡ് 2 നെ അപേക്ഷിച്ച് പുതിയ ഐപാഡില്‍ വര്‍ധിക്കുമത്രേ. ബാറ്ററിയുടെ ഗുണനിലവാരം വര്‍ധിക്കുന്നതിനാല്‍, പുതിയ ഐപാഡിന്റെ വില 20 മുതല്‍ 30 ശതമാനം വരെ ഏറാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.


സിംപ്ലോ ടെക്‌നോളജി, ഡൈനാപാക് ഇന്റര്‍നാഷണല്‍ ടെക്‌നോളജി എന്നീ കമ്പനികളാണ്, ആപ്പിളിന് ഐപാഡ് ബാറ്ററികള്‍ നിര്‍മിച്ചു നല്‍കുന്നത്. ഈ വര്‍ഷമവസാനത്തോടെ കമ്പനികള്‍ ബാറ്ററി നല്‍കിത്തുടങ്ങുമെന്നും 2012 ആദ്യ മാസങ്ങളില്‍ ഉത്പാദനം പൂര്‍ണതോതിലാകുമെന്നുമാണ് റിപ്പോര്‍ട്ട്.

ഐപാഡ് 2 ന്റെ കനം 0.34 ഇഞ്ചാണ്. പുതിയ ബാറ്ററിയാണ് ഉപയോഗിക്കുന്നത് എങ്കില്‍, ഐപാഡ് 3 യില്‍ 'റെറ്റിന ഡിസ്‌പ്ലേ' കൊണ്ടുവരാന്‍ സാധ്യതയേറുന്നു. ഐഫോണ്‍ ഓപ്പററേറ്റിങ് സിസ്റ്റം 5 (iOS 5) ന്റെ സോഫ്ട്‌വേര്‍ ഡെവലപ്‌മെന്റ് കിറ്റില്‍ നിന്നുള്ള സൂചന, അടുത്ത ഐപാഡിന്റേത് 2,048 ഗുണം 1536 റെറ്റിന ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ്.
TAGS:
ipad 3  |  apple  |  tablet computers 


Stories in this Section