ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടര്‍ ലേലം പോയത് ആറരലക്ഷം ഡോളറിന്

Posted on: 28 May 2013




ബെര്‍ലിന്‍: ആപ്പിള്‍ കമ്പനി സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ആദ്യമായി രൂപകല്‍പ്പന ചെയ്ത 'ആപ്പിള്‍ 1' കമ്പ്യൂട്ടര്‍ ജര്‍മനിയില്‍ ലേലത്തില്‍ പോയത് അഞ്ചുലക്ഷം യൂറോ(3.59കോടി രൂപ) എന്ന റെക്കോഡ് തുകയ്ക്ക്. അജ്ഞാതനായ ഏഷ്യന്‍വംശജനാണ് കമ്പ്യൂട്ടര്‍ സ്വന്തമാക്കിയത്.

ജോബിന്റെ വീട്ടിലെ ഗാരേജില്‍ പിറന്നുവീണ ആദ്യ 50 കമ്പ്യൂട്ടറുകളില്‍ ഒന്നാണിത്. ഈ കുടുംബത്തില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആറ് കമ്പ്യൂട്ടറുകളിലൊന്നും.

സ്റ്റീവ് വോസ്‌നിക്കം സ്റ്റീവ് ജോബ്‌സും (വലത് ) 1976 ല്‍ ആപ്പിള്‍ -1 കമ്പ്യൂട്ടര്‍ പ്രദര്‍ശിപ്പിക്കുന്നു.


വോസ്‌നിയാക്കിന്റെ കൈയൊപ്പോടുകൂടിയതാണ് ഈ കമ്പ്യൂട്ടര്‍. 4,90,000 യൂറോ (6,33,000 ഡോളര്‍)യ്ക്കാണ് കഴിഞ്ഞവര്‍ഷം ഒരു 'ആപ്പിള്‍ 1' ലേലത്തില്‍ പോയത്.

ആകെ 200 ആപ്പിള്‍ 1 കമ്പ്യൂട്ടറുകളെ നിര്‍മിക്കപ്പെട്ടിട്ടുള്ളൂ. അതില്‍ 46 കമ്പ്യൂട്ടറുകള്‍ നിലവിലുണ്ട്. അവയില്‍ ആറെണ്ണം മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തന നിരതം.

TAGS:
history of technology  |  apple 1  |  apple  |  steve jobs  |  steve wozniak 


Stories in this Section