അതിവേഗ ബ്രോഡ്ബാന്‍ഡുമായി ഗൂഗിള്‍

Posted on: 11 Feb 2010




പുതിയൊരു മേഖലയിലേക്ക് കൂടി ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ പ്രവേശിക്കുന്നു. ആയിരക്കണക്കിന് അമേരിക്കന്‍ ഭവനങ്ങളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ ആവശ്യമായ ഫൈബര്‍ ഓപ്ടിക്‌സ് ശൃഗല വികസിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

സെക്കന്‍ഡില്‍ 1 ജിഗാബൈറ്റ് (1ഏയു)െ വേഗമുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ അഞ്ചുലക്ഷം ഭവനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യമായ ഫൈബര്‍ ശൃശലയ്ക്കാണ് കമ്പനി രൂപംനല്‍കുകയെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് വെളിപ്പെടുത്തി.

പരീക്ഷണാടിസ്ഥാനത്തിലാണ് ഫൈബര്‍ ഓപ്ടിക് ശൃംഗല ആരംഭിക്കുന്നത്. ബ്രോഡ്ബാന്‍ഡ് സര്‍വീസ് നടത്തുന്ന മറ്റ് കമ്പനികളുമായി മത്സരിക്കുന്ന ഗൂഗിള്‍, യുക്തമായ പ്രതിഫലത്തിനാകും അള്‍ട്രാ സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക.

നിലവിലുള്ള അമേരിക്കന്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസുകളെ അപേക്ഷിച്ച് കുറഞ്ഞത് 100 മടങ്ങ് വേഗത്തിലുള്ള കണക്ഷനായിരിക്കും ഗൂഗിളിന്റേതെന്ന് കമ്പനി പറയുന്നു. കൂടുതല്‍ വേഗത്തിലും മെച്ചപ്പെട്ട രീതിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാകുമോ എന്നത് സംബന്ധിച്ച പരീക്ഷണമാണിതെന്ന് ബ്ലോഗ് പോസ്റ്റ് പറയുന്നു.

അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ ചെറിയ രീതിയിലാണ് അതിവേഗ ബ്രോഡ്ബാന്‍ഡിന്റെ പരീക്ഷണം നടത്തുക. ന്യായമായ ചെലവില്‍ കുറഞ്ഞത് 50000 ഉപഭോക്താക്കള്‍ക്കെങ്കിലും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം, അത് അഞ്ചുലക്ഷം വരെയെത്താം-ഗൂഗിള്‍ പറയുന്നു.

ഗൂഗിളിന് അതിന്റെ സുപ്രധാന ഡാറ്റാകേന്ദ്രെങ്ങളെ ബന്ധിപ്പിച്ച് ഇപ്പോള്‍ തന്നെ അതിവേഗ ഫൈബര്‍ ശൃംഗലയുണ്ട്. യുടൂബിലെ വീഡിയോ കാണുന്നവര്‍ക്കും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്കും അത് എളുപ്പത്തില്‍ സാധിക്കുന്നത് ഈ ശൃംഗലയുടെ അനുഗ്രഹം കൊണ്ടുകൂടിയാണ്.

ആ ഫൈബര്‍ ശൃംഗലയുടെ അടുത്ത ഘട്ടമാണ് ഉപഭോക്താക്കളുടെ ഭവനങ്ങളിലേക്ക് നേരിട്ട് കണക്ട് ചെയ്യുകയെന്നത്. യൂസര്‍മാരുടെ ഇന്റര്‍നെറ്റ് അനുഭവത്തിന്റെ എല്ലാ വശങ്ങളെയും നിയന്ത്രിക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ ചുവടുവെപ്പെന്ന് വിലയിരുത്തപ്പെടുന്നു.

വെബ്ബ് ബ്രൗസിങ് വേഗത്തിലാക്കാന്‍ സഹായിക്കുന്ന 'പബ്ലിക് ഡി.എന്‍.എസ്' എന്ന സര്‍വീസ് 2009-ല്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരുന്നു. വെബ്ബ് വഴിയുള്ള ഉള്ളടക്ക കൈമാറ്റത്തിന്റെ വേഗംകൂട്ടാന്‍ സഹായിക്കുന്ന ഒരു സംവിധാനം (എസ്.പി.ഡി.വൈ. പ്രോട്ടോക്കോള്‍) വികസിപ്പിക്കുന്നതായി 2009 നവംബറില്‍ ഗൂഗിള്‍ വെളിപ്പെടുത്തുകയുണ്ടായി.

എസ്.പി.ഡി.വൈ. സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത് വേേു യുടെ വേഗമേറിയ വകഭേദമാണ്. ആ പുതിയ പ്രോട്ടോക്കോല്‍ വഴി വെബ്ബ്‌പേജുകള്‍ 55 ശതമാനം കൂടുതല്‍ വേഗത്തില്‍ ലോഡ് ചെയ്യപ്പെടുന്നതായി ലാബ് ടെസ്റ്റുകളില്‍ വ്യക്തമായതായി ഗൂഗിള്‍ പറയുകയും ചെയ്തു.

പുതിയ തലമുറ ബ്രോഡ്ബാന്‍ഡിലേക്ക് എങ്ങനെ മാറാം എന്ന ആലോചന ലോകമെങ്ങും നടക്കുന്ന വേളയിലാണ് സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡുമായി ഗൂഗിള്‍ രംഗത്തെത്തുന്നത്. പുതിയ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിനായി 720 കോടി ഡോളര്‍ ചെലവിടുമെന്ന് യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ അധികാരത്തിലെത്തിയുടന്‍ പ്രഖ്യാപിച്ചിരുന്നു. (അവലംബം: ഗൂഗില്‍ ബ്ലോഗ)

-ജെ.എ



Related News:


Stories in this Section