-ബി.എസ്. ബിമിനിത്
ഗൂഗിളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും വേണ്ടപോലെ ഉപയോഗിക്കാന്‍ അറിയാമെങ്കില്‍ ലോകത്തെവിടെയായാലും ഒരാളെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. വേണമെങ്കില്‍ അയാളുടെ കാല്‍പ്പാടുകള്‍ പോലും പിന്തുടരാം. സ്വകാര്യത എന്നത് അഹങ്കാരത്തോടെ നമ്മള്‍ പറയുന്ന വെറുമൊരു വാക്കു മാത്രമാണ്. ഏറെക്കാലമായി സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ സ്വകാര്യതയെപറ്റി തര്‍ക്കമുണ്ടെങ്കില്‍
www.takethislollipop.com എന്ന വെബ്‌സൈറ്റിലൊന്നു കയറി നോക്കൂ.
നമ്മളഭിനയിക്കുന്ന ഹ്രസ്വചിത്രത്തിലേക്കുള്ള വഴിയാണ് ഈ വെബ്‌സൈറ്റിന്റെ ഹോം പേജ്. വെറും ചിത്രമല്ല,
ചെറിയതോതിലൊരു ഹൊറര്‍ സിനിമ! എണ്‍പതു കോടി ജനസംഖ്യയുള്ള ഫെയ്‌സ്ബുക്കിലെ ഏത് പൗരനും ഈ സിനിമയില്‍ അഭിനയിക്കാം. നായകന്‍ നമ്മളും കഥാപാത്രങ്ങള്‍ നമ്മുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായിരിക്കും. ഇനി വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ക്ലിക്കു ചെയ്ത് ഫെയ്‌സ്ബുക്കിനകത്തു കയറാം.
അടുത്ത ഷോട്ടില്‍ അയാളുടെ കുഴി വീണ മുഖം കാണുന്നതോടെ കഥയിലെ വില്ലന്‍ ഇയാളാണെന്ന് ഉറപ്പിക്കാം. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകളും ചിത്രങ്ങളുമൊക്കെ പരിശോധിക്കുന്നതിനിടെ അയാള്‍ കോപം കൊണ്ടു വിറയ്ക്കുന്നു. ഉടന്‍ ഗൂഗിള്‍ മാപ്‌സ് തുറന്ന് നമ്മള്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി കണ്ടെത്തുന്നു. കോപാകുലനായ അയാളുടെ മുഖത്തിന്റെ ക്ലോസ് അപ്പ്. മുഖത്ത് ഒരു ദുഷ്ട ചിരി.